ആ നീലവാനിലെന്നാശകള്‍

ആ നീലവാനിലെന്നാശകള്‍ക്കണിയിടും താരകേ
അഴകുറ്റ നീയെന്‍ മാറിലെന്നോ
അണയുവതോമലേ അണയുവതോമലേ
അകലത്തങ്ങകലത്തെൻ ആശകള്‍ക്കണിയിടും താരകേ
അഴകുറ്റ നീയെന്‍ മാറിലേക്കായി
അണയുവതെന്നഹോ അണയുവതെന്നഹോ

എങ്ങുപറന്നുപോയി ചേതനയില്‍ ഓമല്‍ ഭാവനാ..
എങ്ങുപറന്നുപോയി ചേതനയില്‍ ഓമല്‍ ഭാവനാ..
എങ്ങെനെയിദ്ദൂരം പിന്നിടാനെന്‍..
താപം തീര്‍ന്നിടാന്‍ താപം തീര്‍ന്നിടാന്‍..

നീറുമെന്നുള്ളം കുളിരുവാന്‍ നീരിനു കേഴുന്നേന്‍ ജാതകീ
കേഴുമെന്‍ കണ്ഠത്തിലാവിധി ..പാഴിടിവാളിടുമോ..
ഏതുമറിവീലതാശു ഞാനെന്‍ ജീവനായകാ ജീവനായകാ

സങ്കല്പമേഖല മേലുയരും സാന്ധ്യ താരകേ
സങ്കല്പമേഖല മേലുയരും സാന്ധ്യ താരകേ
സന്തപ്ത ചിന്താശതങ്ങളാല്‍ സഖി
സന്ദേശമേകിടാം സന്ദേശമേകിടാം

പാഴിരുള്‍ മൂടാതെ പാരിലുദിക്കുമോ ബാലദിനേശ്വരന്‍
വിഘ്നമൊഴിഞ്ഞൊരു പാതയിലനുരാഗ വീഥിയില്‍
നിത്യ നിരാശിതരല്ല നാം സഖി..
നീയിഹ മാഴ്കൊലാ.. നീയിഹ മാഴ്കൊലാ..
അകലത്തങ്ങകലത്തെൻ ആശകള്‍ക്കണിയിടും താരകേ
അഴകുറ്റ നീയെന്‍ മാറിലേക്കായി
അണയുവതെന്നഹോ അണയുവതെന്നഹോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aa neelavanilennashakal

Additional Info