ദേവി രാധേ രാഗനികേതേ

 

ദേവി രാധേ രാഗനികേതേ
രാധ നീയേ കൃഷ്ണന്‍ ഞാനേ
രമ്യമാണീ ശാരദരാത്രി
രാസലീലാവേളയിതേ

രാഗലീലാലോലാകൃഷ്ണാ
രാധ ഞാനേ കൃഷ്ണന്‍ നീയേ
രമ്യമാണീ ശാരദരാത്രി
രാസലീലാവേളയിതേ

അന്‍പുടയോരീ മമതാ യമുനയിലേ നാം മുഴുകി
സുന്ദരി നിന്‍ വാരുടയയൊളിയല്ലേ ആ യമുന
ഇന്നു രാകാശശിയും നീയേ
ഇന്നു പൗര്‍ണ്ണിമയാമിനി ഞാനേ
രാധ ഞാനേ കൃഷ്ണന്‍ നീയേ
രാസലീലാവേളയിതേ

വിരവൊടു പൊന്‍മലര്‍ തേടി
വന്നുവല്ലോ ഭ്രമരങ്ങള്‍
വികസിതയായ് ഈ കമലം
വന്നേന്‍ ഞാനെന്‍ വിമലേ

മൂകമാണെന്‍ മാനസ മുരളി
പകരുകിതില്‍ നീ മോഹന ഗീതി
ദേവിരാധാമാധവലീലാ
പാവനമീ വൃന്ദാവനമേ
പ്രേമരാധ കൃഷ്ണനുമായിതി
മയങ്ങിയതീ വനമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devi radhe raganikethe

Additional Info

Year: 
1962

അനുബന്ധവർത്തമാനം