അല്ലലു തീര്‍ത്തരുള്‍

 

അല്ലലു തീര്‍ത്തരുള്‍ ഊഴിയില്‍ നീ
ആശ്രയമൊന്നിവള്‍ക്കാകെയും നീ
അവനി തന്നിലെന്‍ മാലറിയാന്‍
ആരുമില്ല കരുണാകരിയേ

ഭവസൌഖ്യങ്ങള്‍ വ്യാമോഹമിനി
നിന്‍പദമേ ഗതി ഹേ ജനനി
ശോകമായി ഈ ലോകമഹോ -
സുഖദചിന്ത ശുഭദേ കനവായ്
കൈവരുകില്ല ജീവിത ശോഭ
നേടുകയില്ലിവള്‍ പ്രേമകനി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Allalu theertharul

Additional Info

Year: 
1962

അനുബന്ധവർത്തമാനം