രാഗത്തിന്‍ അരങ്ങായി

രാഗത്തിന്‍ അരങ്ങായി
സ്നേഹത്തിന്‍ വിളക്കായി
ചേര്‍ന്നാല്‍ സംസാരം ഹാ ഹാ
സുഖജീവിതം സാരം

പതിപദസേവയേ യോഗമിഹ
നാരിക്കു പതിയേ ദൈവമിഹ
സതിസൗഭാഗ്യം താന്‍ നിജഭാഗ്യമെന്ന -
ഭാവനയേ പതിധര്‍മ്മമിഹ
(രാഗത്തിന്‍... )

മഹിത പ്രേമരസാമൃതമേ
മഹിയില്‍ സുന്ദരസ്വര്‍ഗ്ഗമിഹ
രസമാധുരി തൂകുമീ തേനുതിര്‍മനസ്സാല്‍
നമ്മളിതാ ഇഹ ധന്യരുതാന്‍
(രാഗത്തിന്‍.... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragathin arangaayi

Additional Info

Year: 
1962

അനുബന്ധവർത്തമാനം