പാടു പാടു ഭാസുരമായ്

 

പാടു പാടു ഭാസുരമായ് ചേതോഭാസുരമായ്
ഹൃദയാന്ത ഗഗനേ ചെന്നിനി  ഭാസുരമായ് (2)

മഴമുകിലു കടന്നിനി ഗഗനാന്ത സീമയില്‍ (2)
നീ ചെന്ന് നില്‍ക്കു ദിക്കുകള്‍ നോക്കിടു (2)
ആയിടമെല്ലാം നിന്‍ രാജ്യമേ (2)
ഓ മഹിതം ഇന്നില്ലിതുപോല്‍ ഭക്തികളിന്നോതണോ
മതി ചിന്ത കളയു ആ നാടു തേടു മനസ്സിന്‍ സുഖം നേടു
ഓ..... ഓ.... ഓ.... 
പാടു പാടു ഭാസുരമായ് ചേതോഭാസുരമായ്
ഹൃദയാന്ത ഗഗനേ ചെന്നിനി  ഭാസുരമായ്

മതിമോദാല്‍ പ്രാക്കിളിയേ (2)
സ്വര്‍ഗ്ഗമാര്‍ഗ്ഗമിതില്‍ നീളെ നീളെയേറി നീയുയരും(2)
ചേരുക തോഴാ നിന്‍ തോഴിയോ (2)
നീയനുരൂപമാകിയ സൌന്ദര്യത്തെ തേടിക്കൊള്‍
മതി ചിന്ത കളയു ആ നാട്ടിലെങ്ങാന്‍ 
എത്തിയാല്‍ മതി പോകൂ
ഓ..... ഓ.... ഓ.... 
പാടു പാടു ഭാസുരമായ് ചേതോഭാസുരമായ്
ഹൃദയാന്ത ഗഗനേ ചെന്നിനി  ഭാസുരമായ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padoo padoo bhasuramaai