അയ്യോ മര്യാദരാമാ

 

അയ്യോ മര്യാദരാമാ
എന്റപ്പാ മര്യാദരാമാ
ഓ അയ്യോ മര്യാദരാമാ
അയ്യോ മര്യാദരാമാ
എന്റപ്പാ മര്യാദരാമാ
ഓ അയ്യോ മര്യാദരാമാ

യുവതിയാണ് നല്ലമുല്ല -
പ്പൂവിനൊത്ത നാരിയാണ്
ദിവ്യഹാരം ചേരുകില്ലെടോ നായകാ
യുവതിയാണ് നല്ലമുല്ല -
പ്പൂവിനൊത്ത നാരിയാണ്
നിന്റെ മന്ദഹാസം മതിയെടോ നായകാ
ദേവസുന്ദരാ സ്വർഗ്ഗലോകസുന്ദരാ (2)
ഓഅയ്യോ മര്യാദരാമാ
എന്റപ്പാ മര്യാദരാമാ
ഓ അയ്യോ മര്യാദരാമാ

പാനമേലെ പാനപാകി രത്ന -
മാലയിതില്‍ മൂടിക്കെട്ടി (2)
ഉറിയിന്മേലെ വെച്ചുപൂട്ടി 
ഞാനൊന്നുറങ്ങിയാറെ (2)
മുറിയിലെത്തി കണ്ടന്‍പൂച്ച 
മോഷ്ടിച്ചതില്ലയോ (2)
പോയതെന്തേ പുളിങ്കായല്ലേ (2)
ഓഅയ്യോ മര്യാദരാമാ
എന്റപ്പാ മര്യാദരാമാ
ഓ അയ്യോ മര്യാദരാമാ

കലഹിച്ചുപോയിയെന്നു നീ 
നിനച്ചൊരാശപോറ്റി (2)
അങ്ങുതേടി ഇങ്ങുതേടി 
നിന്നിടത്തിലായ്
നേരെനോക്കി കാലെനോക്കി 
ഹൃദയത്തെ വശമാക്കി (2)
പിടിച്ചോ എന്നെ പിടിച്ചോ
ജനമെന്നാല്‍ നമ്പിടാതെ
ദൂരത്തില്‍ നീ പോകാതെ
എങ്കിലാ കൈക്കുള്ളിലായ് (2)
കുയിലിനെ വേണമെങ്കില്‍ 
കൂടുകെട്ടി പാര്‍ക്കണെങ്കില്‍ (2)
കാട്ടുമനുഷ്യനെ കണ്ണുകെട്ടി നില്ലടോ (2)
അയ്യോ മര്യാദരാമാ
എന്റപ്പാ മര്യാദരാമാ
ഓ അയ്യോ മര്യാദരാമാ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayyo maryadarama

Additional Info

Year: 
1955

അനുബന്ധവർത്തമാനം