ജനനീ ജയിക്ക നീണാള്‍

 

ജനനീ ജയിക്ക നീണാള്‍ മലയാളമേ
എന്നും തവഗാനം ചൊരിയാം എന്‍ -
മണിവീണയാൽ...മഹിത 
ജനനീ ജയിക്ക നീണാള്‍ മലയാളമേ 

കലയാകും കടലേന്തും പൊന്നല വീശും
കലയാകും കടലേന്തും പൊന്നല വീശും
കലയാകും കടലേന്തും പൊന്നല വീശും
ഒളിയും കഥകളിയും നിന്നഭിമാനമേ
ഒളിയും കഥകളിയും നിന്നഭിമാനമേ മഹിത -
ജനനീ ജയിക്ക നീണാള്‍ മലയാളമേ

പുകള്‍പാടി ഗുരുതുഞ്ചന്‍ കിളിക്കൊഞ്ചലാല്‍ നിൻ‍
സുഖംതേടി കവി കുഞ്ചന്‍ നടനങ്ങളാല്‍
പുകള്‍പാടി ഗുരുതുഞ്ചന്‍ കിളിക്കൊഞ്ചലാല്‍ നിൻ‍
സുഖംതേടി കവി കുഞ്ചന്‍ നടനങ്ങളാല്‍
കണ്ണന്‍ ലീലകള്‍ ഗാഥ മധുവായ്‌
കണ്ണന്‍ ലീലകള്‍ ഗാഥ മധുവായ്‌
കണ്ണന്‍ ലീലകള്‍ ഗാഥ മധുവായ്‌
തൂകി ചെറുശ്ശേരിയും 
പുകള്‍പാടി ഗുരുതുഞ്ചന്‍ കിളിക്കൊഞ്ചലാല്‍ നിൻ‍
സുഖംതേടി കവി കുഞ്ചന്‍ നടനങ്ങളാല്‍

വന്ദ്യനാം രവിവര്‍മ്മ നൃപനു കണ്‍കളില്‍
വര്‍ണ്ണഭംഗിയെഴും മലരൊളി തൂകി നീ
വന്ദ്യനാം രവിവര്‍മ്മ നൃപനു കണ്‍കളില്‍
വര്‍ണ്ണഭംഗിയെഴും മലരൊളി തൂകി നീ
രാഗസുധാരസമായ് സ്വാതിതിരുനാളിന്‍ 
രാഗസുധാരസമായ് സ്വാതിതിരുനാളിന്‍ 
ഭാവനമലർ തോറും തൂമധുവേകി നീ

ജനനീ ജയിക്ക നീണാള്‍ മലയാളമേ
എന്നും തവഗാനം ചൊരിയാം എന്‍ -
മണിവീണയാൽ...മഹിത 
ജനനീ ജയിക്ക നീണാള്‍ മലയാളമേ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janani jayikka

Additional Info

Year: 
1953