ജെമിനി ഗണേശൻ
രാമസ്വാമിയുടെയും ഗംഗമ്മയുടെയും മകനായി തമിഴ്നാട്ടിലെ പുതുക്കോട്ടൈയിലാണ് ഗണേശൻ ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മായിയായിരുന്ന മുത്തുലക്ഷ്മി ശ്രീ രാമകൃഷ്ണ പരമഹംസന്റെ ആരാധികയായതിനാൽ ഗണേശനെ രാമകൃഷ്ണ മിഷനിൽ അംഗമാക്കി. തുടർന്ന് അവിടെ നിന്ന് യോഗ, സംസ്കൃതം എന്നിവയും വേദ, ഭഗവദ് ഗീത, ഉപനിഷത്തുകൾ എന്നിവയിൽ ഗണേശൻ പരിഞ്ജാനം നേടി. അതോടൊപ്പം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തീകരിച്ച അദ്ദേഹം കുറച്ചു കാലം അവിടെ രസതന്ത്ര വിഭാഗത്തിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു..
സിനിമാഭിനേതാവണം എന്ന ആഗ്രഹത്താൽ ഗണേശൻ ജോലി ഉപേക്ഷിച്ച് 1947 -മുതൽ ജെമിനി സ്റ്റുഡിയോയിൽ സംവിധാന സഹായിയായി പ്രവർത്തിക്കാൻ തുടങ്ങി. അതിനാൽ ഈ സ്ഥാപനത്തിന്റെ പേർ അദ്ദേഹം തന്റെ പേരിന്റെ മുൻപിൽ ചേർത്തുവെച്ചു. 1953 -വരെ അധികം ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും സിനിമയിൽ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തായ് ഉള്ളം എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചത് ജനശ്രദ്ധ ആകർഷിച്ചു. അതിനടൂത്ത വർഷം മനം പോൽ മംഗല്യം എന്ന ചിത്രത്തിൽ ജമിനി ഗണേശൻ നായകനായി. തുടർന്ന് നിരവധി ചിത്രങ്ങളിൽ അദ്ധേഹം നായകനായി. കാതൽ മന്നൻ എന്ന് തമിഴ് സിനിമാലോകത്ത് ജമിനി ഗണേശൻ അറിയപ്പെട്ടു.
1953 -ൽ ആശാദീപം എന്ന ചിത്രത്തിലാണ് മലയാളത്തിൽ അദ്ധേഹം ആദ്യമായി അഭിനയിച്ചത്. പിന്നീട് 1969 -ൽ കുമാരസംഭവം എന്ന ചിത്രത്തിൽ ഭഗവാൻ പരമശിവന്റെ വേഷം അദ്ധേഹം അവതരിപ്പിച്ചു. തുടർന്ന് ജീസസ്, ദേവി കന്യാകുമാരി, സ്വാമി അയ്യപ്പൻ എന്നിവയുൾപ്പെടെ പന്ത്രണ്ടോളം മലയാള സിനിമകൾ ഉൾപ്പെടെ ഇരുന്നോറോളം സിനിമകളിൽ ജമിനി ഗണേശൻ അഭിനയിച്ചിട്ടുണ്ട്.
മൂന്ന് ഭാര്യമാരിലായി ജമിനി ഗണേശൻ എട്ട് മക്കളുണ്ട്. കമലാ സെൽവരാജ്, പ്രശസ്ത ബോളിവുഡ് നടി രേഖ, രേവതി സ്വാമിനാഥൻ, നാരായണി ഗണേശൻ, ജയ ശ്രീധർ, വിജയ ചാമുണ്ഡേശ്വരി, സതീഷ് കുമാർ, രാധ എന്നിവരാണ് മക്കൾ. 2005 മാർച്ച 22 -ന് എൺപത്തി അഞ്ചാം വയസ്സിൽ ജമിനി ഗണേശൻ അന്തരിച്ചു.
-
1970 –Tamil Nadu State Film Award for Best Actor for Kaaviya Thalaovi
- 1990 – Tamil Nadu State Film Honorary Award – MGR Award
- 1971 – Padama Shri Award
- 1974 – Filmfare Award for Best Tamil Actor for Naan Avanillai
- 1993 – Filmfare Lifetime Achievement Award - South
- MGR Gold Medal
- Screen Lifetime Achievement Award
- Kalaimamani Award