ടി എസ് ബാലയ്യ

T. S. Balaiah
Date of Birth: 
Sunday, 23 August, 1914
Date of Death: 
Saturday, 21 October, 1972

1914 ആഗസ്റ്റ് 23 ആം തിയതി തമിഴ്നാട്ടിലെ 
തൂത്തുക്കുടിയിലെ ഉടങ്കുടിക്കടുത്തുള്ള സുന്ദൻകോട്ടൈയിലാണ്  ടി എസ് 
ബാലയ്യജനിച്ചത്.

1936 ൽ എല്ലിസ് ആർ ഡംഗൻ സംവിധാനം നിർവഹിച്ച് എം ജി ആർ നായകനായ സതി ലീലാവതി എന്ന ചിത്രത്തിൽ രാമനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം അഭിനയ രംഗത്തെത്തുന്നത്. 

തുടർന്ന് വിവിധ ഭാഷകളിലായി 150 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം 
സ്വഭാവനടനായും ഹാസ്യനാടനായും തിളങ്ങി. അംബികാ പതി, ആന്തമാൻ കൈദി, തില്ലാനാ മോഹനാംബാൾ, വേലക്കാരി തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ ഇദ്ദേഹം അഭിനയിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.

1950 ൽ ഇറങ്ങിയ പ്രസന്ന, ചന്ദ്രിക, 1953 ൽ ഇറങ്ങിയ ആശാദീപം എന്ന മലയാള ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് 

1972 ഒക്ടോബർ 21 ആം തിയതി തന്റെ 
 58 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

മല്ലികയാണ് ഭാര്യ. നടൻ രഘു ബാലയ്യ എന്ന ജൂനിയർ ബാലയ്യ, നടി മനോചിത്ര, ഗായകൻ സായിബാബ എന്നിവരാണ് മക്കൾ.