മാരിമുകിലിൻ കേളിക്കൈയ്യിൽ
മാരിമുകിലിൻ കേളിക്കൈയ്യിൽ മദ്ദളമേളം
മാനത്തെ കോവിലിലിന്ന് കൃഷ്ണനാട്ടം
കേശവന്നു നാളെ വെളുപ്പിനു ഗജരാജപ്പട്ടം (മാരിമുകിലിൻ..)
പടിഞ്ഞാറൻ കടലിൽ പഞ്ചാരിവാദ്യം
പകലിൻ കാവിൽ ആറാട്ടു പൂരം (2)
നാടിനും വീടിനും പുഷ്പാലങ്കാരം
കാറ്റിന്റെ ചുണ്ടിൽ ശൃംഗാരഗീതം
ആ,...ആ...ആ... (മാരിമുകിലിൻ..)
അമ്പാടിക്കണ്ണന്റെ വിഗ്രഹം തലയിൽ
ചെമ്പട്ടു മുത്തുക്കുടയൊന്നു പിറകിൽ (2)
പൊൻ ചാമരത്തിൻ ഇളം കാറ്റു ചെവിയിൽ
എൻ കേശവനെന്തു സൗന്ദര്യം നാളെ
ലലലാ ലലലാ ലലലാ..(മാരിമുകിലിൻ..)
കുഞ്ഞാറ്റക്കുരുവികൾ കുഴലു വിളിക്കും
ചെമ്പോത്തും കൂട്ടരും കൊമ്പുകളൂതും (2)
നാട്ടിലും കാട്ടിലും ഉത്സവം നാളെ
ആ....ആ...... ആ.....(മാരിമുകിലിൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maarimukilin keli kaiyyil
Additional Info
ഗാനശാഖ: