എൻ ഗോവിന്ദൻ കുട്ടി

N Govindankutti
Date of Birth: 
Friday, 17 October, 1924
Date of Death: 
ചൊവ്വ, 23 August, 1994
എൻ ഗോവിന്ദൻകുട്ടി
ഗോവിന്ദൻകുട്ടി
ഗോവിന്ദൻ കുട്ടി
കഥ: 11
സംഭാഷണം: 23
തിരക്കഥ: 20

നാടകനടനും രചയിതാവും ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായിരുന്ന എൻ ഗോവിന്ദൻകുട്ടി 1924 ഒക്ടോബർ 17 ആം തിയതി ഫോർട്ട് കൊച്ചിയിലാണ് ജനിച്ചത്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കെ പി എ സിയിലൂടെ നാടകരംഗത്ത് സജീവമായ ഇദ്ദേഹം വിവിധ കലാസമിതികളിൽ നായകനായിട്ട് അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുട്ടത്തു വർക്കിയുടെ റെക്കമെന്റേഷനിൽ മെരിലാൻഡിന്റെ ‘ക്രിസ്മസ് രാത്രി’യിലൂടെ ചലച്ചിത്ര അരങ്ങേറ്റം കുറിക്കുന്നത്.

മെരിലാൻഡിന്റെ  സിനിമയിലേക്ക് വന്നതെങ്കിലും കുഞ്ചാക്കോയുമായിട്ടായിരുന്നു ഇദ്ദേഹത്തിന് കൂടുതൽ ബന്ധം. ഉദയായുടെ ഭൂരിഭാഗം വടക്കൻ പാട്ടു സിനിമകളുടെയും തിരക്കഥാകാരനും ആസ്ഥാന നടനുമായി ഇദ്ദേഹം മാറിയ ഇദ്ദേഹം 1956 കോട്ടയം ജ്യോതി തീയറ്റേഴ്സിനുവേണ്ടി രചിച്ച ഉണ്ണിയാർച്ച എന്ന നാടകം പിന്നീട്  മലയാളചലച്ചിത്രമായി.

ഒതേനന്റെ മകൻ, പൊന്നാപുരം കോട്ട, തച്ചോളി മകൻ ചന്തു, മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു, ആദ്യ 70 എംഎം ചിത്രമായ പടയോട്ടം, ആറ്റുമ്മണമ്മെലെ ഉണ്ണിയാർച്ച, ഗുരുവായൂർ കേശവൻ, മഹാബലി, മാമാങ്കം തുടങ്ങിയ വടക്കൻ പാട്ട് തുടങ്ങിയ പുണ്യപുരാണ ചിത്രങ്ങൾക്കൊക്കെ തിരക്കഥ ഒരുക്കി ഇദ്ദേഹം വടക്കൻപാട്ട് കഥകളുടെ ‘മാസ്റ്ററാ’യിരുന്നു. 

അസുരവിത്ത്, പുന്നപ്രവയലാർ, യക്ഷി, കാട്ടുകുരങ്ങ്, അടിമകൾ, കടൽ പാലം, കൂട്ടുകുടുംബം, വാഴ്‌വേമായം, അരനാഴിക നേരം, വിത്തുകൾ, ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങൾ പാളിച്ചകൾ, ആരോമലുണ്ണി, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി തുടങ്ങിയ മികച്ച ചിത്രങ്ങളടക്കം 150 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 
24 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം 
മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1994 ആഗസ്റ്റ് 23 ആം തിയതി ഇദ്ദേഹം തന്റെ 70 ആം വയസ്സിൽ അന്തരിച്ചു.