ഓർമ്മകൾ മരിക്കുമോ
പ്രാണനു തുല്യം സ്നേഹിക്കുന്ന ഭാര്യയും, ഭർത്താവും. ഭാര്യ ഒരു ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു. അവൾ ആത്മഹത്യ ചെയ്തതാണെന്ന് ഭർതൃ വീട്ടുകാർ പറയുന്നു. അവൾ പുനർജ്ജനിക്കുന്നു - തന്റെ മരണം ആത്മഹത്യ ആയിരുന്നുവോ, അതോ കൊലപാതകമായിരുന്നുവോ എന്ന് തെളിയിക്കാൻ.
Actors & Characters
Actors | Character |
---|---|
ചന്ദ്രശേഖരൻ | |
പ്രഭാകരൻ | |
അമ്മിണി | |
പാർവ്വതി | |
ചന്ദ്രശേഖരന്റെ അമ്മാവൻ | |
ഡോക്ടർ അരവിന്ദൻ | |
വൈദ്യർ | |
പപ്പു | |
നാരായണൻ | |
തങ്കമണി | |
ഡാൻസ് മാസ്റ്റർ | |
ലക്ഷ്മിയമ്മ | |
ചെല്ലമ്മ | |
ജാനകിയമ്മ | |
ടീച്ചർ | |
ഉഷ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശോഭ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടി | 1 977 |
കഥ സംഗ്രഹം
ഈ ചിത്രത്തിൽ ശോഭയ്ക്ക് വേണ്ടി ഡബ്ബിങ് ചെയ്തത് വിധുബാല ആയിരുന്നു, മരിച്ചു പോവുന്ന വിധുബാലയുടെ കഥാപാത്രത്തിന്റെ പുനർജ്ജന്മ കഥാപാത്രമായി ശോഭ അഭിനയിച്ചത് കൊണ്ട്, ശബ്ദത്തിൽ ആ സാമ്യം ഉണ്ടാവണം എന്നത് കൊണ്ട്.
വീട്ടുജോലിക്കാരിയായ ജാനകിയമ്മയുടെ (രാധാദേവി) ഏക മകളാണ് അമ്മിണി (ശോഭ). ഹൈസ്കൂൾ വിദ്യാർഥിനിയായ അവൾ പഠിത്തത്തിൽ വളരെ പിന്നോക്കമാണ്. അവൾക്ക് കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ എപ്പോഴും വന്നു പോവുന്നത് കൊണ്ട്, അതിന്റെ ഓർമ്മകളിൽ മുഴുകിയിരിക്കുന്നതാണ് അതിന് കാരണം. മൂന്നു കൊല്ലമായി തോറ്റ് തോറ്റ് ഒരേ ക്ലാസ്സിൽ തന്നെ തുടരുകയാണവൾ. ക്ലാസ്സിൽ തീരെ ശ്രദ്ധയില്ലാത്തതിനാൽ അവളെ സ്കൂളിൽ നിന്നും പിരിച്ചു വിടുന്നു. അമ്മിണി ഈ വിവരം ജാനകിയമ്മയോട് പറയുന്നില്ലെങ്കിലും, അവർ ജോലി നോക്കുന്ന വീട്ടിലെ പെൺകുട്ടിയിൽ നിന്നും അമ്മിണിയെ സ്കൂളിൽ നിന്നും പുറത്താക്കിയ വിവരം അറിഞ്ഞ് അവളെ പൊതിരെ തല്ലുന്നു. തല്ലുകൊള്ളലിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അമ്മിണി ജാനകിയമ്മ ജോലി ചെയ്യുന്ന അടുത്തുള്ള ലക്ഷ്മിയമ്മയുടെ (പ്രേമ) വീട്ടിലേക്ക് ഓടുന്നു. അവർ അമ്മിണിയെ തന്റെ മകളോടൊപ്പം അകത്തേക്ക് പറഞ്ഞുവിട്ട് ജാനകിയമ്മയെ സമാധാനിപ്പിക്കുന്നു.
ലക്ഷ്മിയമ്മ അടുത്തുള്ള അമ്പലത്തിലേക്ക് പോകുമ്പോൾ അമ്മിണിയേയും കൊണ്ടുപോവുന്നു. അവിടെ വെച്ച് അമ്മിണി ചെല്ലമ്മ (പാലാ തങ്കം) എന്ന സ്ത്രീയെക്കണ്ട് സന്തോഷത്തോടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഞാൻ പാർവ്വതിയാണ് എന്നെ ഓർമ്മയില്ലേ എന്ന് ചോദിക്കുമ്പോൾ അവർ നിന്നെ എനിക്ക് പരിചയമില്ലെന്നും, പാർവ്വതി എന്നെ മരിച്ചു പോയല്ലോ എന്നും പറയുന്നു. അപ്പോൾ അമ്മിണി ഞാനാണ് പാർവ്വതി എന്നു പറഞ്ഞ് ചെല്ലമ്മയുടെയടുത്തേക്ക് വീണ്ടും വീണ്ടും ചെല്ലുമ്പോൾ അവർ ഇവൾക്ക് ഭ്രാന്താണെന്ന് പറഞ്ഞ് ബഹളം വെക്കുന്നു. അമ്മിണിയെത്തിരഞ്ഞെത്തുന്ന ലക്ഷ്മിയമ്മ അവളെയും കൂട്ടി മടങ്ങുന്നു.
വീട്ടിലെത്തിയ ലക്ഷ്മിയമ്മ ജാനകിയമ്മയോട്, അമ്മിണിയുടെ ഈ ഇളക്കങ്ങൾ പ്രായത്തിന്റേതാണെന്നും, അവളെ ഉടൻ തന്നെ വിവാഹം കഴിച്ചയാക്കാം എന്ന് പറയുന്നു. അതുകേട്ടുകൊണ്ട് അവിടേക്ക് വരുന്ന അമ്മിണി, എന്റെ വിവാഹം കഴിഞ്ഞതാണെന്ന് പറയുമ്പോൾ ജാനകിയമ്മയും, ലക്ഷ്മിയമ്മയും ഒരുപോലെ ഞെട്ടുന്നു. മകൾ പിഴച്ചുപോയി എന്ന് തെറ്റിദ്ധരിച്ച് ജാനകിയമ്മ അമ്മിണിയെ തല്ലുമ്പോൾ ലക്ഷ്മിയമ്മയുടെ മകൻ ഡോക്ടർ അരവിന്ദൻ (എം.ജി.സോമൻ) അമ്മിണിയെ അവരിൽ നിന്നും അകറ്റി അകത്തേക്ക് കൊണ്ടുപോവുന്നു.
അകത്തേക്ക് കൊണ്ടുപോവുന്ന ഡോക്ടർ അരവിന്ദൻ അമ്മിണിയോട് അമ്പലത്തിൽ വെച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുന്നു. അപ്പോൾ അവൾ പറയുന്നു, ആ അമ്പലത്തിൽ അച്ഛന്റെയും അമ്മയുടെയും കൂടെ ഞാൻ പലപ്പോഴായിട്ട് പോയിട്ടുണ്ട് എന്ന്. അതുകേട്ട് ഞെട്ടിയിരിക്കുന്ന ഡോക്ടറോട് അവൾ വീണ്ടും പറയുന്നു - എനിക്ക് അച്ഛനും, അമ്മയും, ചേട്ടനുമൊക്കെയുണ്ട്. ഇന്ന് ഞാൻ അമ്പലത്തിൽ വെച്ച് ചെല്ലമ്മയെ കണ്ടു എന്ന് പറയുമ്പോൾ, ചെല്ലമ്മയോ അതാര് എന്ന് ഡോക്ടർ ചോദിക്കുന്നു. അതിന്, ചെല്ലമ്മ ഞങ്ങളുടെ വീട്ടിലെ ജോലിക്കാരിയാണെന്ന് പറയുന്നതോടൊപ്പം കഴിഞ്ഞ ജന്മത്തിലെ ചില സംഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നു.
അമ്മിണി പറയുന്ന കഴിഞ്ഞ ജന്മത്തിൽ അവൾ ഒരു ധനിക കുടുംബത്തിലെ ഓമനപ്പുത്രിയാണ് - പാർവ്വതി (വിധുബാല). പാർവ്വതി, നാരായണന്റെയും (പറവൂർ ഭരതൻ) തങ്കമണിയുടെയും (ടി.ആർ.ഓമന) ഇളയ മകളാണ്. പാർവ്വതിക്കൊരു ചേട്ടനുണ്ട് പ്രഭാകരൻ (ജയൻ). പാർവ്വതിക്ക് വിവാഹപ്രായമായെങ്കിലും കുട്ടിക്കളി വിട്ടുമാറിയിട്ടില്ല. പാർവ്വതി സംഗീതം, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയവളാണ്. പാർവ്വതിക്ക് അവളുടേതായ ഒരു ഗ്ളാസ് ഉണ്ട്, അത് അവൾ ആർക്കും ഉപയോഗിക്കാൻ കൊടുക്കില്ല. പാർവ്വതിക്ക് പേരുകേട്ട ഒരു എസ്റ്റേറ്റ് ഉടമയുടെ വിവാഹാലോചന വരുമ്പോൾ അതവർ ഉറപ്പിക്കുന്നു.
ഇത്രയും പറഞ്ഞ് അമ്മിണി കരയാൻ തുടങ്ങുമ്പോൾ, നിന്റെ വീടെവിടെയാണെന്ന് (അതായത് പാർവ്വതിയുടെ) ഡോക്ടർ ചോദിക്കുമ്പോൾ അവൾ വീട്ടുപേര് പറയുന്നു. അപ്പോൾ ഡോക്ടർ അവളെ ആരും അറിയാതെ അവിടേക്ക് കൊണ്ടുപോവാം എന്ന് ഉറപ്പു നൽകുന്നു.
പറഞ്ഞത് പോലെ ഡോക്ടർ അരവിന്ദൻ അമ്മിണിയോടൊപ്പം അദ്ദേഹത്തിന്റെ അനിയത്തിയുടെ ഡാൻസ് മാസ്റ്ററെയും (വൈക്കം മൂർത്തി) കൂട്ടി പാർവ്വതിയുടെ വീട്ടിലേക്ക് പോവുന്നു. അവിടെയെത്തിയതും അമ്മിണി അതീവ സന്തോഷവതിയായി വീട്ടിനുള്ളിലേക്ക് ഓടിച്ചെല്ലുന്നു. അവിടെ അച്ഛന്റെ ഫോട്ടോയ്ക്ക് മാലയിട്ട് തൂക്കിയുള്ളത് കാണുമ്പോൾ അവൾ വിഷമത്തോടെ വിതുമ്പുന്നു. വിതുമ്പിക്കൊണ്ടവൾ ഡോക്ടറോട് പറയുന്നു - എന്റെ അച്ഛനെ ഒന്നെനിക്ക് കാണാൻ കൂടി കഴിഞ്ഞില്ലല്ലോ. അച്ഛന് എന്നോട് എന്ത് സ്നേഹമായിരുന്നെന്നോ. അതുകേട്ട് നീ എന്താണീ പറയുന്നതെന്ന് ഡോക്ടർ ചോദിക്കുമ്പോൾ, എന്ത് ആശയോട് കൂടിയാണെന്നോ ഞാൻ വന്നതെന്ന് അമ്മിണി പറയുന്നു. അപ്പോഴേക്കും തങ്കമണി അകത്തു നിന്നും അവിടേക്ക് വരുന്നത് കാണുന്ന അമ്മിണി, അമ്മേ എന്ന് വിളിച്ചുകൊണ്ട് ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിക്കുന്നു. അവളാരാണെന്നറിയാതെ പരിഭ്രമിച്ച് നീ ആരാണെന്ന് തങ്കമണി ചോദിക്കുമ്പോൾ, അമ്മ എന്നെ മറന്നോ, ഞാൻ പാർവ്വതിയാണെന്ന് അമ്മിണി പറയുമ്പോൾ തങ്കമണി പകച്ചു നിൽക്കുന്നു. പിന്നീട് അമ്മിണി ഡോക്ടറോട് ഇതാണെന്റെ അമ്മ എന്ന് തങ്കമണിയെ പരിചയപ്പെടുത്തുന്നു. അപ്പോഴേക്കും ചെല്ലമ്മയും അവിടേക്ക് കടന്നു വരുന്നു. ചെല്ലമ്മയെക്കണ്ട അമ്മിണി തങ്കമണിയോട് പരിഭവം പറയുന്നു - അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ അച്ഛൻ മരിച്ചുപോയ വിവരം അറിയിക്കാത്തതിനെച്ചൊല്ലി.
അമ്മിണി പ്രഭാരകനെത്തേടി മുകളിലത്തെ നിലയിലേക്ക് പോവുമ്പോൾ തങ്കമണി ഡോക്ടറോട് നിങ്ങളൊക്കെ ആരാണെന്ന് ചോദിക്കുമ്പോൾ, അമ്മിണി തന്റെ അയൽവാസിയാണെന്നും, തന്റെ പേര് അമ്മിണിയല്ല പാർവ്വതിയാണെന്നും, ഈ വീട്ടിലെ കാര്യങ്ങൾ ഇപ്പോഴും പറയാറുള്ളത് കൊണ്ടും സത്യാവസ്ഥ എന്തെന്നറിയാൻ വേണ്ടി അവളെ ഇവിടേക്ക് കൊണ്ടുവന്നതാണെന്ന് ഡോക്ടർ പറയുന്നു. അമ്മിണി വീട് മുഴുവൻ ചുറ്റി നടന്ന് കാണുന്നു. അവൾ വീട്ടിൽ കറങ്ങി നടക്കുമ്പോൾ ഡോക്ടർ തങ്കമണിയോട് പാർവതിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നു. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് പാർവ്വതിയുടെ വിവാഹം കഴിഞ്ഞുവെന്നും, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അവൾ ഞങ്ങളെ വിട്ടു പോയി എന്നും, അവൾ പോയ ദുഃഖം താങ്ങാനാവാതെ അച്ഛനും മരിച്ചു പോയി എന്നും പറഞ്ഞ് തങ്കമണി വിതുമ്പുമ്പോൾ അമ്മിണി താഴേക്കോടിയെത്തുകയും, ഞാൻ വന്നില്ലേ അമ്മേ, അമ്മ കരയണ്ട എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നു. പിന്നീട് അമ്മിണി വീണ്ടും പുറത്തേക്ക് പോയി പറമ്പ് മുഴുവൻ ചുറ്റിക്കാണുന്നു.
അമ്മിണി പുറത്ത് കറങ്ങുമ്പോൾ, ഡോക്ടർ തങ്കമണിയോട് ബാക്കി വിവരങ്ങൾ കൂടി ചോദിച്ചറിയുന്നു - പാർവ്വതിയുടെ ഭർത്താവ് മീനപ്പാറ എസ്റ്റേറ്റിലെ ചന്ദ്രശേഖരൻ മുതലാളിയാണെന്നും, സഹോദരൻ പ്രഭാകരൻ എറണാകുളത്തിൽ വക്കീലായി ജോലി നോക്കുന്നുവെന്നതും. അപ്പോഴേക്കും അമ്മിണി തിരിച്ചു വരുന്നു. എല്ലാവരും ജ്യുസ് കുടിക്കുന്നത് കണ്ട് പാർവ്വതി ഉപയോഗിച്ചിരുന്ന ഗ്ളാസ് മുകളിലുണ്ടെന്നും, അതെടുത്തുകൊണ്ടു വരാൻ ചെല്ലമ്മയോട് പറയുകയും ചെയ്യുന്നു. എന്നിട്ട് എനിക്ക് പ്രത്യേകം ഒരു ഗ്ളാസ് ഉണ്ട്, അതാരും തൊടില്ല, അച്ഛൻ പോലും അതുപയോഗിക്കില്ല എന്ന് അമ്മിണി പറയുമ്പോൾ തങ്കമണി സ്തംഭിച്ചിരുന്നു പോവുന്നു.
താൻ ഉപയോഗിച്ചിരുന്ന ഗ്ളാസ്സിൽ ചെല്ലമ്മ ജ്യുസ് കൊടുക്കുമ്പോൾ അമ്മിണി അത് വാങ്ങി സംതൃപ്തിയോടെ കുടിച്ച ശേഷം, ഡോക്ടറോട് നിങ്ങൾ പൊയ്ക്കൊള്ളു, ഞാനിവിടെ തന്നെ താമസിച്ചോളാം എന്ന് പറയുന്നു. അത് കേൾക്കുന്ന തങ്കമണി എന്ത് പറയണമെന്നറിയാതെ വിഷമിക്കുന്നു. നമുക്ക് വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞ് പിന്നീടൊരിക്കൽ വരാം എന്ന് ഡോക്ടർ പറയുമ്പോൾ, ഇതാണെന്റെ അമ്മ ഞാൻ വരില്ല എന്ന് അമ്മിണി വാശിപിടിക്കുന്നു. എല്ലാവരെയും പരിചയപ്പെട്ട സ്ഥിതിക്ക് നമുക്ക് കൂടെക്കൂടെ ഇവിടേക്ക് വരാം എന്ന് പറഞ്ഞ് ഡോക്ടർ അമ്മിണിയെ അവിടെ നിന്നും നിർബന്ധിച്ചു കൊണ്ടുപോവുന്നു. ചിന്താക്കുഴപ്പത്തിലായ തങ്കമണി വിഷമത്തോടെ അവർ പോവുന്നതും നോക്കി നിൽക്കുന്നു.
തന്റെ മകളെ തനിക്ക് നഷ്ടപ്പെട്ടേക്കുമോ എന്ന് ജാനകിയമ്മ ഭയപ്പെടുന്നു. മകൾക്ക് ഏതോ ബാധ കൂടിയതാണെന്ന് വിചാരിച്ച് അവർ വൈദ്യരെ (പൂജപ്പുര രവി) സമീപിക്കുന്നു. എല്ലാം ശരിയാക്കിത്തരാം എന്നും, ഒരു വലിയ ഹോമം നടത്തേണ്ടി വരുമെന്നും വൈദ്യർ പറയുന്നു. ഡോക്ടർ അരവിന്ദൻ പുനർജ്ജന്മത്തിന്റെ സാധ്യതകളെക്കുറിച്ച് ഗഹനമായി പഠിക്കുന്നു.
വീട്ടിലേക്ക് വരുന്ന പ്രഭാകരനോട് തങ്കമണിയും, ചെല്ലമ്മയും അമ്മിണിയെക്കുറിച്ച് പറയുന്നു - അവൾ പറയുന്നതൊക്കെ ശരിയാണെന്നും, അവളുടെ ശബ്ദം പാർവ്വതിയുടേത് പോലെയാണെന്നും, അമ്മിണി പാർവ്വതി തന്നെയാണെന്നും, അവളെ ഇവിടെക്കൊണ്ടുവന്ന് താമസിപ്പിക്കാം എന്നും. അവരുടെ വാക്കുകൾ എല്ലാം കേൾക്കുന്ന പ്രഭാകരൻ ഡോക്ടർ അരവിന്ദനെ കാണാൻ തീരുമാനിക്കുന്നു.
പ്രഭാകരൻ കാറിൽ വന്നിറങ്ങുന്നത് ദൂരെ നിന്നും കാണുന്ന അമ്മിണി ഓടിച്ചെന്ന് ചേട്ടാ എന്ന് വിളിച്ചുകൊണ്ട് കെട്ടിപ്പിടിച്ച് അമ്മ വന്നില്ലേ എന്നന്വേഷിക്കുന്നു. പ്രഭാകരൻ മിഴിച്ചു നിൽക്കുമ്പോൾ അവൾ പരിഭവിക്കുന്നു - ചേട്ടനും എന്നെ മനസ്സിലായില്ല, അമ്മയ്ക്കും എന്നെ മനസ്സിലായില്ല, ആർക്കും എന്നെ മനസ്സിലായില്ല എന്ന് പറഞ്ഞ്. അപ്പോൾ അവിടേക്ക് വരുന്ന അരവിന്ദനോട് , ഇതാണ് എന്റെ പ്രഭചേട്ടൻ എന്നുപറഞ്ഞ് അമ്മിണി പ്രഭാകരനെ പരിചയപ്പെടുത്തുന്നു. മൂവരും അകത്തേക്ക് ചെന്ന ശേഷം അമ്മിണി പ്രഭാകരനും, പാർവ്വതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വാചാലയാവുന്നു. അരവിന്ദൻ അവളെ പ്രഭാകരന് വല്ലതും കുടിക്കാനുള്ളത് എടുത്തുകൊണ്ടു വരാൻ പറയുന്നു. അപ്പോൾ പ്രഭാകരൻ പറയുന്നു, ഈ കുട്ടി പറയുന്നതൊക്കെ ശരിയാണ്, ശബ്ദം പോലും നല്ല സാമ്യമുണ്ട്. എന്നിട്ട് പാർവ്വതിയുടെ ഫോട്ടോകൾ അടങ്ങിയ ഒരു ആൽബം അരവിന്ദനെ കാണിച്ചു കൊടുക്കുന്നു. അമ്മിണിയുടെ കാര്യം അറിഞ്ഞ ശേഷം അമ്മ ആകെ പരിഭ്രമിച്ചിരിക്കുകയാണെന്ന് പ്രഭാകരൻ പറയുമ്പോൾ, എനിക്കും ഒന്നും മനസ്സിലാവുന്നില്ല എന്നും, ഇതിന്റെ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് താൻ എന്നും അരവിന്ദൻ പറയുന്നു.
അപ്പോഴേക്കും അമ്മിണി കുടിക്കാനുള്ളതുമായി വരുന്നു. പാലൊഴിക്കാത്ത ചായ പ്രഭാകരന് നൽകുമ്പോൾ, അരവിന്ദൻ എന്തെ പാലൊഴിക്കാത്തത് എന്ന് ചോദിക്കുമ്പോൾ, ഇത് ലെമൺ ടീ ആണെന്നും, ചേട്ടന് ഇതാണിഷ്ടം എന്നവൾ പറയുമ്പോൾ, നേരാണോ എന്ന് അരവിന്ദൻ ചോദിക്കുന്നു. പ്രഭാകരൻ ശരിയാണെന്ന് പറഞ്ഞ്, പണ്ട് നടന്ന ഒരു സംഭവം വിവരിക്കുന്നു. പിന്നീട് അമ്മിണി ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ പ്രഭാകരൻ കൊണ്ടുവന്ന ആൽബം കാണുകയും, ഓരോ ഫോട്ടോയും അരവിന്ദനെ കാണിച്ച് സന്തോഷപ്പെടുകയും ചെയ്യുന്നു. താളുകൾ മറിക്കുമ്പോൾ, അതിലെ ഒരു ഫോട്ടോ എടുത്തു മാറ്റിയത് കാണുന്ന അമ്മിണി, ഈ ഫോട്ടോ എവിടെ എന്ന് പ്രഭാകരനോട് ചോദിക്കുന്നു. പ്രഭാകരൻ അതിന്, ഏതു ഫോട്ടോ എന്ന് ചോദിക്കുമ്പോൾ, അമ്മിണി നാണിച്ചുകൊണ്ട് ഞങ്ങളുടെ കല്യാണ ഫോട്ടോ എന്ന് പറയുന്നു. ആ ഓർമ്മകൾ ഞങ്ങളെ വിഷമിപ്പിക്കുന്നത് കൊണ്ട് ഞങ്ങളത് മാറ്റിവെച്ചു എന്ന് പ്രഭാകരൻ പറയുമ്പോൾ, ഓർമ്മകൾ മരിക്കുമോ ചേട്ടാ എന്ന് ചോദിക്കുന്നു. പിന്നീട് പ്രഭാകരൻ പാർവ്വതിയുടെ കല്യാണ ഫോട്ടോ ബ്രീഫ്കേസിൽ നിന്നുമെടുത്ത് അമ്മിണിക്ക് കൊടുക്കുമ്പോൾ അവൾ വികാരാതീതയായി പഴയ കാര്യങ്ങൾ ഓർക്കുന്നു.
വിവാഹം കഴിഞ്ഞ് ചന്ദ്രശേഖരൻ (കമലഹാസൻ) പാർവ്വതിയെയും കൂട്ടി സ്വന്തം ബംഗ്ളാവിലേക്ക് പോവുമ്പോൾ ചന്ദ്രശേഖരന്റെ അമ്മാവനും (ശങ്കരാടി), അനിയത്തി ഉഷയും (മൈഥിലി) അവരെ സ്വീകരിക്കുന്നു. അതിനെത്തുടർന്ന് ചന്ദ്രശേഖരനും, പാർവ്വതിയും സന്തോഷമായി പങ്കിട്ട ചില മുഹൂർത്തങ്ങളും അമ്മിണിയുടെ മനസ്സിലൂടെ കടന്നു പോവുന്നു. പാർവ്വതിയും ചന്ദ്രശേഖരനും മധുവിധു ആഘോഷിച്ചത്, പാർവ്വതി അമ്മാവനോടും, ഉഷയോടും പെട്ടെന്ന് അടുത്തത് അങ്ങിനെ പലതും അമ്മിണി ഓർത്തെടുക്കുന്നു. ചന്ദ്രശേഖരന് പാർവ്വതിയോട് ഭ്രാന്തമായ പ്രേമമാണ്, അതുകാരണം പാർവ്വതി വീട്ടിലെ പട്ടിയെ സ്നേഹിക്കുന്നത് പോലും അവന് ഇഷ്ടമല്ല. എസ്റ്റേറ്റിലെ കാര്യങ്ങൾ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണെന്നും, ചന്ദ്രശേഖരൻ അവിടം വരെ പോയി അതെല്ലാം ഒന്ന് ശരിപ്പെടുത്തി വരണം എന്ന് അമ്മാവൻ പറയുമ്പോൾ ചന്ദ്രശേഖരൻ ആദ്യം വിസമ്മതിക്കുന്നു. അമ്മാവൻ നിർബന്ധിക്കുമ്പോൾ പാർവ്വതിയെയും കൂട്ടി പോവാം എന്ന് പറയുമ്പോൾ, അത് ശരിയാവില്ല ഒറ്റയ്ക്ക് പോയാൽ മതി എന്ന് അമ്മാവൻ നിർബന്ധിക്കുന്നു. ചന്ദ്രശേഖരൻ മനസ്സില്ലാമനസ്സോടെ ഒറ്റയ്ക്ക് യാത്രയാവുന്നു.
അമ്മിണി ഓർമ്മകളിൽ നിന്നും വിമുക്തയായി, "മരിക്കാത്ത ഓർമ്മകളുമായി ഞാനിന്നും കാത്തിരിക്കുന്നു" എന്ന് പറയുന്നു. അതുകേട്ട് ചന്ദ്രശേഖരൻ എസ്റ്റേറ്റിലേക്ക് പോയ ശേഷം നിനക്കെന്തു സംഭവിച്ചു എന്ന് അരവിന്ദനും, നിനക്കെന്താണ് സംഭവിച്ചത് - അവരുടെ ആൾക്കാരെല്ലാം പറഞ്ഞത് സത്യമാണോ എന്ന് പ്രഭാകരനും ചോദിക്കുമ്പോൾ, അതേക്കുറിച്ച് എന്നോടൊന്നും ചോദിക്കരുത്, എനിക്കദ്ദേഹത്തെ ഒന്ന് കാണണം, എന്നെ കൊണ്ടുപോകു ചേട്ടാ എന്ന് അമ്മിണി പറയുന്നു. അതുകേട്ട് അരവിന്ദൻ അമ്മിണിയോട്, നീയിങ്ങിനെ ധൃതി പിടിച്ചാൽ എന്നിങ്ങനെ? നിന്റെ വീട്ടിൽ പോയിട്ട് നിന്നെ ആരെങ്കിലും തിരിച്ചറിഞ്ഞോ? അതുകൊണ്ട്, ചന്ദ്രശേഖരനെ ആദ്യം വിവരമറിയിച്ച ശേഷം നമുക്കവിടേക്ക് പോകാം എന്ന് സമാധാനിപ്പിക്കുന്നു.
അമ്മിണിയെ കണ്ടു സംസാരിച്ച ശേഷം പ്രഭാകരൻ വീട്ടിലെത്തി അമ്മയുമായി ചർച്ച ചെയ്യുന്നു - പാർവ്വതിക്ക് രഹസ്യബന്ധമുണ്ടായിരുന്നത് കണ്ടുപിടിച്ചപ്പോൾ അവൾ ആത്മഹത്യ ചെയ്തതാണെന്ന് ചന്ദ്രശേഖരന്റെ ആൾക്കാർ പറഞ്ഞത് കെട്ടിച്ചമച്ചതാണെന്നും, താനും ഡോക്ടർ അരവിന്ദനും തമ്മിൽ സംസാരിച്ച് ഇതിനൊരു തീരുമാനമുണ്ടാക്കാനുള്ള മാർഗ്ഗം ആലോചിക്കുകയാണെന്നും പ്രഭാകരൻ പറയുന്നു. അവർ അവളെ കൊന്നതാവുമോ എന്ന് അമ്മ സംശയിക്കുമ്പോൾ, അതെങ്ങിനെ സംഭവിക്കും, അവർ തമ്മിൽ അത്രയ്ക്ക് സ്നേഹമായിരുന്നില്ലേ എന്ന് പ്രഭാകരൻ പറയുന്നു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അമ്മിണി പറയണേ എന്ന് എല്ലാവരും ആശിക്കുന്നു.
മരിച്ചു പോയവരുടെ ആത്മാവിനെ വിളിച്ചു വരുത്തി ആത്മാവുമായി സംസാരിക്കുന്ന ഒരു പ്രത്യേക ഏർപ്പാടുന്നെന്നും, അതൊന്നു പരീക്ഷിച്ചു നോക്കാമെന്നും ഡോക്ടർ അരവിന്ദൻ പ്രഭാകരനെ അറിയിക്കുന്നു. പ്രഭാകരൻ അമ്മയോട് ഈ വിവരം പറയുമ്പോൾ താനും കൂടെ വരാം എന്നവർ പറയുന്നു. ഇപ്പോൾ വേണ്ട, അവിടെ നടക്കുന്ന കാര്യം സത്യമാണോ അല്ലയോ എന്ന് ബോധ്യം വന്ന ശേഷം അമ്മയെയും കൊണ്ടുപോവാം എന്ന് പ്രഭാകരൻ പറയുന്നു.
അതനുസരിച്ച് അരവിന്ദനും പ്രഭാകരനും ആത്മാവിനെ വിളിച്ചു വരുത്തി സംസാരിക്കുന്ന വ്യക്തിയെ (രാമു ശാസ്തമംഗലം) കാണാൻ ചെല്ലുന്നു. അവർ അദ്ദേഹത്തോട് പാർവ്വതിയുടെ ആത്മാവുമായി സംസാരിക്കണം എന്നു പറഞ്ഞ്, എല്ലാവരും പാർവ്വതിയുടെ ആത്മാവിനെ വരുത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു. മൂന്ന് പ്രാവശ്യം അവളുടെ ആത്മാവിനെ ക്ഷണിച്ചിട്ടും അവളുടെ ആത്മാവ് വരാത്തത് കാരണം, ആ ആത്മാവിന് വരാൻ പറ്റാത്ത എന്തെങ്കിലും സാഹചര്യവുമായിരിക്കും എന്ന് ആ വ്യക്തി പറയുന്നു. എന്നിട്ട് മരിച്ചുപോയ മറ്റാരുടേയെങ്കിലും ആത്മാവുമായി സംസാരിക്കണോ എന്നദ്ദേഹം ചോദിക്കുമ്പോൾ, അച്ഛന്റെ ആത്മാവുമായി സംസാരിക്കണം എന്ന് പ്രഭാകരൻ പറയുന്നു. അച്ഛന്റെ ആത്മാവിനെ വിളിക്കുമ്പോൾ അദ്ദേഹം വരികയും, പ്രഭാകരൻ ആ ആത്മാവുമായി സംസാരിക്കുകയും ചെയ്യുന്നു. പാർവ്വതിയുടെ ആത്മാവ് എവിടെ എന്ന് ചോദിക്കുമ്പോൾ അവളുടെ ആത്മാവ് ഇവിടെയില്ല എന്ന് അച്ഛന്റെ ആത്മാവ് പറയുന്നു. പിന്നീട് പാർവ്വതി ആത്മഹത്യ ചെയ്തതാണോ എന്ന് ചോദിക്കുമ്പോൾ ഉത്തരമൊന്നും കിട്ടാതെ വരുമ്പോൾ, പറയാൻ കഴിയാത്ത ഏതെങ്കിലും സാഹചര്യത്തിലായിരിക്കും ബുദ്ധിമുട്ടിക്കേണ്ടെന്നും, പാർവ്വതിയുടെ ആത്മാവ് അവിടെയില്ലെങ്കിൽ അത് ബൗദ്ധിക ലോകത്തിൽ എവിടെയെങ്കിലും കാണുമായിരിക്കും എന്ന് ആ വ്യക്തി പറയുന്നു.
പ്രഭാകരൻ അമ്മയോട് അവിടെ നടന്ന കാര്യങ്ങളെല്ലാം വിവരിക്കുന്നു. അതുകേട്ട്, അച്ഛന്റെ ശബ്ദമെങ്കിലും കേൾക്കാമല്ലോ നാളെ പോകുമ്പോൾ ഞാനും വരാമെന്ന് അമ്മ പറയുന്നു. അടുത്ത ദിവസം പ്രഭാകരൻ അമ്മയെയും കൂട്ടി അവിടേക്ക് വീണ്ടും ചെല്ലുന്നു. അന്നേ ദിവസം ആത്മാവിനെ വിളിച്ചു വരുത്താനുള്ള മാധ്യമമായി പ്രവർത്തിക്കുന്ന കുട്ടിക്ക് അസുഖമായതിനാൽ ഓജോ ബോർഡിലൂടെ പരീക്ഷിക്കാം എന്ന് ആ വ്യക്തി പറയുന്നു. അച്ഛന്റെ ആത്മാവിനെ വിളിച്ചു വരുത്തി പാർവ്വതി ആത്മഹത്യ ചെയ്തതാണോന്ന് ചോദിക്കുമ്പോൾ അല്ല എന്ന ഉത്തരമാണ് അവർക്ക് കിട്ടുന്നത്.
വീട്ടിലെത്തിയ ശേഷം അവർ പറഞ്ഞത് പാർവ്വതി ആത്മഹത്യ ചെയ്തതാണെന്നാണ്, എന്നാൽ അച്ഛന്റെ ആത്മാവ് പറയുന്നു അല്ല എന്നും, ആ സ്ഥിതിക്ക് കൊല ചെയ്തതാകുമോ എന്ന് പ്രഭാകരൻ സംശയിക്കുമ്പോൾ, രണ്ടും തീർത്തും വിശ്വസിക്കാൻ കഴിയില്ല എന്ന് അരവിന്ദൻ പറയുന്നു. കൊല ചെയ്തതാണെങ്കിലും നമുക്ക് കേസ് കൊടുത്താലോ എന്ന് അമ്മ ചോദിക്കുമ്പോൾ, തെളിവുകൾ ഒന്നുമില്ലാതെ ആത്മാവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കേസ് കൊടുക്കാൻ കഴിയില്ലെന്ന് പ്രഭാകരൻ പറയുന്നു. അപ്പോൾ അരവിന്ദൻ ഒരു ഉപായം പറയുന്നു - അമ്മിണി എന്ന പതിനാറുകാരി താൻ പാർവ്വതിയാണെന്നും, എസ്റ്റേറ്റ് ഉടമ ചന്ദ്രശേഖരന്റെ ഭാര്യയാണെന്ന് പൂർവ്വജന്മ കഥകൾ പറയുന്നു എന്ന് കാണിച്ച് പത്രത്തിൽ ഒരു പരസ്യം കൊടുത്തു നോക്കാം എന്ന്. അതുകൊണ്ട് എന്ത് പ്രയോജനം എന്ന് പ്രഭാകരൻ ചോദിക്കുമ്പോൾ, ചന്ദ്രശേഖരൻ എസ്റ്റേറ്റ് കാര്യത്തിനായി പുറത്തു പോയിരുന്നപ്പോഴായിരിക്കണം ഈ അത്യാഹിതം നടന്നിട്ടുള്ളത്, ബംഗ്ലാവിൽ മറ്റു പലരും ഉണ്ടല്ലോ, അവരിലാരെങ്കിലും എന്തെങ്കിലും മോഹിച്ച് വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ, ഈ വാർത്ത കാണുമ്പോൾ ഒന്നുകിൽ നമ്മളെ ഭീഷണിപ്പെടുത്താനോ അല്ലെങ്കിൽ കുറ്റം സമ്മതിക്കാനോ സാധ്യതയുണ്ടെന്ന് അരവിന്ദൻ പറയുമ്പോൾ പ്രഭാകരൻ അതിന് സമ്മതിക്കുന്നു.
ജാനകിയമ്മ വൈദ്യർ കൽപ്പിച്ച പോലെ ഒരു ഹോമം നടത്തുന്നു. ഹോമത്തിന്റെ അവസാനം അമ്മിണിയെ അദ്ദേഹം പ്രഹരിക്കുമ്പോൾ അവൾ തിരിച്ച് അദ്ദേഹത്തെ പ്രഹരിച്ച് ഓടിക്കുകയും, എന്തിനാമ്മേ ഇതൊക്കെ ചെയ്യുന്നത്, എനിക്കൊന്നുമില്ല എന്ന് പല തവണ പറഞ്ഞിട്ടുള്ളതല്ലേ എന്ന് കയർക്കുന്നു.
അമ്മിണിയെക്കുറിച്ചുള്ള വാർത്ത ചന്ദ്രശേഖരനെ അറിയിക്കാനായി അമ്മാവൻ ചെല്ലുമ്പോൾ ചന്ദ്രശേഖരൻ താൻ അത് കണ്ടു എന്ന് പറയുന്നു. അമ്മിണിയുടെ ഫോട്ടോയും പാർവ്വതിയും തമ്മിൽ യാതൊരു രൂപ സാദൃശ്യമില്ലെങ്കിലും, വാർത്തയിൽ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമല്ലെന്ന് പറയാനും കഴിയില്ലല്ലോ, അവർ നിയമ നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ടെന്ന് അമ്മാവൻ പറയുമ്പോൾ, വർഷങ്ങളായി മറക്കാൻ ശ്രമിച്ചിട്ടും മറക്കാൻ കഴിയാതെ ഞാൻ വിഷമിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ചന്ദ്രശേഖരൻ സ്വന്തം മുറിയിലേക്ക് പോയി പാർവ്വതിയുമായി ഉല്ലസിച്ചിരുന്ന തരുണങ്ങൾ ഓർത്തിരിക്കുന്നു.
പത്രവാർത്ത കണ്ട ശേഷം ചന്ദ്രശേഖരൻ ഡോക്ടർ അരവിന്ദനെ കാണാനെത്തുന്നു. എല്ലാം മറക്കാൻ ശ്രമിക്കുന്ന തന്നെ എന്തിനാണ് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ച് വേദനിപ്പിക്കുന്നു എന്ന് ചന്ദ്രശേഖരൻ ചോദിക്കുമ്പോൾ, സത്യം അറിയാൻ വേണ്ടിയാണെന്നും, മനുഷ്യ മനസ്സിന്റെ നിഗൂഢതയെക്കുറിച്ചും മനസ്സിലാക്കാൻ വേണ്ടിയാണെന്ന് അരവിന്ദൻ പറയുന്നു. അതിന് നിങ്ങളെന്തിന് എന്നെയും എന്റെ കുടുംബത്തെയും ബലിയാടാക്കുന്നതെന്ന് കുപിതനായി ചോദിക്കുകയും, ഇതിലെന്തെങ്കിലും ദുരുദ്ദേശമുണ്ടെങ്കിൽ നിങ്ങളെ വെറുതെ വിടില്ലെന്നും ചന്ദ്രശേഖരൻ പറയുന്നു. തുടർന്ന്, കള്ളക്കെട്ടുകഥകളുമായി എത്തിയിരിക്കുന്നു ഒരമ്മിണിയേയും കൊണ്ടെന്ന് ചന്ദ്രശേഖരൻ പറയുന്ന നേരത്ത് അമ്മിണി അവിടേക്ക് ഓടിയെത്തുന്നു. ഉഷയുടെ ചേട്ടൻ, എന്റെ ..... എന്റെ ..... എന്നുപറഞ്ഞ് അമ്മിണി ചന്ദ്രശേഖരന്റെ കാൽക്കൽ വീഴുന്നു.
ചന്ദ്രശേഖരൻ പകച്ചു നിൽക്കുമ്പോൾ അമ്മിണി പറയുന്നു - എന്നെത്തേടി എന്നെങ്കിലും ഒരു ദിവസം വരുമെന്ന് ഞാൻ കാത്തിരുന്നു. അതുകേട്ട്, ചന്ദ്രശേഖരൻ നീ ആരാണെന്ന് അവളോട് ചോദിക്കുന്നു. അതിന് അമ്മിണി, എന്നെ കളിയാക്കാനുള്ള സന്ദർഭങ്ങളൊന്നും നിങ്ങൾ പാഴാക്കാറില്ലല്ലോ, എന്നാൽ ഞാൻ പറഞ്ഞേക്കാം - ഞാനാണ് അവിടുത്തെ പ്രാണന്റെ പ്രാണനായ പാർവ്വതി എന്ന് പറയുന്നു. അതുകേട്ട് കുപിതനായി, പാർവ്വതി, ആരുടെ പാർവ്വതി എന്ന് ചന്ദ്രശേഖരൻ ചോദിക്കുമ്പോൾ, അങ്ങയുടെ അങ്ങയുടെ മാത്രം പാർവ്വതി എന്ന് അമ്മിണി പറയുന്നു. അപ്പോൾ, എന്റെ മാത്രമാണെന്ന് എങ്ങിനെ വിശ്വസിക്കാനാവും എന്ന് വീണ്ടും കുപിതനായി ചന്ദ്രശേഖരൻ ചോദിക്കുന്നു. അതിന് അമ്മിണി, മുൻപൊരിക്കൽ നടന്ന സംഭവം വിവരിക്കുന്നു. അതുകേട്ട് ചന്ദ്രശേഖരൻ പകച്ചുപോയി, തളർന്നിരിക്കുന്നു. അപ്പോൾ, അമ്മിണി തുടരുന്നു - ഇനിയും ഞാൻ പറയണോ, അന്ന് ചൊടിച്ച് വഴക്കിട്ട് പോയതല്ലേ, എല്ലാം വഴക്കല്ലേ, പരിഭവമല്ലേ? അതിന്, സ്നേഹമുള്ളിടത്തെ പരിഭവമുള്ളു എന്ന് ചന്ദ്രശേഖരൻ പറയുമ്പോൾ, ഇപ്പോൾ എന്നെ മനസ്സിലായില്ലേ എന്ന് അമ്മിണി ചോദിക്കുന്നു. അതിന്, ഇല്ല എന്ന് ചന്ദ്രശേഖരൻ പറയുമ്പോൾ, "ദേ" എന്ന് പാർവ്വതി വിളിക്കുന്നത് പോലെ തന്നെ അമ്മിണി വിളിക്കുമ്പോൾ ചന്ദ്രശേഖരൻ ഞെട്ടുന്നു. തുടർന്ന്, "ഞാനാകുന്ന ചെടിയിൽ പാടിപ്പറക്കുന്ന പ്രാണിയാണെന്ന് ഒരിക്കൽ പറഞ്ഞു" എന്ന് അമ്മിണി പറയുമ്പോൾ, അതിന്റെ തുടർച്ചയായിട്ടെന്നോണം "ചെടികൾക്കറിയാതെ സൂക്ഷിക്കണം എന്ന് അവൾ പറഞ്ഞു" എന്ന് ചന്ദ്രശേഖരൻ പറയുന്നു. അതുകേട്ട് കോപിച്ചുകൊണ്ട് അമ്മിണി പറയുന്നു - അവളോ, ഞാൻ പറഞ്ഞു, ഞാൻ പാർവ്വതി. അതുംകൂടി കേട്ടതോടെ ചന്ദ്രശേഖരൻ ആകെ പരിഭ്രാന്തനാവുന്നു. അത് ശ്രദ്ധിച്ച അമ്മിണി പറയുന്നു - ഞാൻ ശല്യമാവുന്നു അല്ലേ, ഞാൻ പോയേക്കാം, എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ ശേഷം. ഇത്രയും കാലം ആ സത്യം പറയാൻ വേണ്ടി ഞാൻ കാത്തിരുന്നു. അതു കേട്ടതും, ഏത് സത്യം എന്ന് ചന്ദ്രശേഖരൻ ചോദിക്കുന്നു.
Audio & Recording
സംഗീത വിഭാഗം
നൃത്തം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery ) |