തൃപ്പയാറപ്പാ ശ്രീരാമാ
Music:
Lyricist:
Singer:
Raaga:
Film/album:
തൃപ്രയാറപ്പാ ശ്രീരാമാ ഭവല്‍ തൃപ്പാദ
പദ്മത്തിലെന്‍ പ്രണാമം (2)
ശ്രീമംഗളങ്ങളാല്‍ ദ്വാരകാപതി പണ്ടു
പൂജിച്ച വിഗ്രഹത്തില്‍ എന്‍ പ്രണാമം (2)
പൂജിച്ച വിഗ്രഹത്തില്‍ എന്‍ പ്രണാമം
(തൃപ്രയാറപ്പാ...)
ശ്രീഭൂമി ദേവിമാര്‍ ഇടം വലം നിന്നു നിത്യം
ശ്രീപാദം കുമ്പിടും തിരുദര്‍ശനം (2)
ജന്മ ജന്മാന്തര പുണ്യോദയം എന്നും
എന്‍ മനോദുഃഖത്തില്‍ നീയാശ്രയം (2)
എന്‍ മനോദുഃഖത്തില്‍ നീയാശ്രയം
(തൃപ്രയാറപ്പാ...)
ആദിശേഷപ്രഭാ ജ്യോതിര്‍മണ്ഡലം
അതില്‍ നവരത്ന ഖചിതമാം മണിമകുടം (2)
സരസിജലോചനം മീനകുണ്ഡലം ദിവ്യ
ചതുര്‍ഭുജം ശംഖുചക്രഗദാക്ഷമാല (2)
ചതുര്‍ഭുജം ശംഖുചക്രഗദാക്ഷമാല
(തൃപ്രയാറപ്പാ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Trippayarappa sreerama