മങ്കൊമ്പ് ഗോപാലകൃഷ്ണൻ

Mankobu Gopalakrishnan
Date of Birth: 
Friday, 25 April, 1947
എഴുതിയ ഗാനങ്ങൾ: 488
ആലപിച്ച ഗാനങ്ങൾ: 1
കഥ: 6
സംഭാഷണം: 36
തിരക്കഥ: 4

എം.ഏ. ബിരുദധാരിയായ മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍ 'വിമോചനസമരം' എന്ന ചിത്രത്തിലൂടെ വയലാര്‍, പി. ഭാസ്കരന്‍, പി.എന്‍. ദേവ്‌ എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ട്‌ മലയാളചലച്ചിത്രഗാനരംഗത്ത്‌ പ്രവേശിച്ചു. 'ലക്ഷാര്‍ച്ചന കണ്ട്‌ മടങ്ങുമ്പോള്‍', 'ആഷാഢമാസം ആത്മാവില്‍ മോഹം', 'നാടന്‍പാട്ടിന്‍റെ മടിശ്ശീല കിലുങ്ങുമീ' തുടങ്ങി അനേകം ഹിറ്റുഗാനങ്ങള്‍ക്ക്‌ ജന്മം നല്കി. 86 ചിത്രങ്ങള്‍ക്ക്‌ ഗാനരചന നടത്തി. ഗോപാലകൃഷ്ണന്‍ പങ്കാളിയായി 'പൂമഠത്തെ പെണ്ണ്‌'എന്നൊരു സിനിമയും നിര്‍മ്മിച്ചിട്ടുണ്ട്‌. മദ്രാസ്സില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം' മാസികയുടെ പ്രത്രാധിപരയും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു.