കലിയോടു കലി കൊണ്ട കടലലകൾ
കലിയോടു കലികൊണ്ട കടലലകൾ
കരയിലേക്കലറിക്കൊണ്ടടുക്കുന്നു (2)
അര ഞൊടിക്കുള്ളിലീ തീരത്തിൽ
അവസാനം തലതല്ലി തകരുന്നു
അവസാനം തലതല്ലി തകരുന്നു
മരണവും ജനനവും ഈ തീരത്തു വന്നിരുന്നു
മണ്ണപ്പം ചുട്ടു കളിക്കുന്നു (2)
മുഖത്തോടു മുഖം നോക്കും ഉദയാസ്തമയങ്ങൾ
മൂടുപടത്തിനുള്ളിൽ ഒളിക്കുന്നു
കലിയോടു കലികൊണ്ട കടലലകൾ
ആഴവും പരപ്പും മുന്നിൽ ജീവിതം
അഴിമുഖം പോലെയാണിവിടെ (2)
കൈകോർത്തു പിടിക്കുന്നു കൈവഴി പിരിയുന്നു
കണ്ണീരു മാത്രമാണൊടുവിൽ (2)
ഈ കണ്ണീരു മാത്രമാണൊടുവിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaliyodu kalikonda
Additional Info
ഗാനശാഖ: