കറുകവരമ്പത്ത് കൈതപ്പൂ
കറുകവരമ്പത്ത് കൈതപ്പൂ കണ്ടെന്റെ
കരളിലു കൊതിച്ചത് നേരായീ
പുന്നാരം ചൊല്ലീ പുളകങ്ങൾ തന്നവൻ
പൂത്താലിയണിയിക്കുമെന്നെ
പൊന്നിൻ പൂത്താലിയണിയിക്കുമെന്നെ
(കറുകവരമ്പത്ത്...)
മനസ്സിന്റെ മുറ്റത്ത് മൂവന്തി നേരത്ത്
മാണിക്യക്കല്ലൊന്നു വീണു
ഏനു മാണിക്യക്കല്ലൊന്നു കിട്ടീ (2)
പൊന്നിന്റെ ചെല്ലമെനിക്കില്ലാ
ഇത് കരളിന്റെ ചെപ്പിൽ ഞാനൊളിക്കും
(കറുകവരമ്പത്ത്...)
ആരോരുമറിയാത്ത കാരിയങ്ങൾ നാളെ
പാടി നടക്കും മാളോര്
ഞങ്ങൾ വിതച്ച കിനാവുകളൊന്നിച്ച് കൊയ്യും മെതിക്കും
പിന്നെ തെയ്യന്നം പാട്ടുകൾ പാടും (2)
(കറുകവരമ്പത്ത്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
karukavarambathu kaithappoo