ഓരില ഈരിലക്കാടുറങ്ങി

ഓരില ഈരില കാടുറങ്ങി
ഓമനത്തിങ്കൾക്കുടമുറങ്ങി
ആശതൻ ആരംഭ പൂമോനെ
ആരോമലേ നീ ഉറങ്ങുറങ്ങൂ
(ഓരില ഈരില...)

ബാപ്പയുണ്ടെങ്കിൽ തന്നേനെ കൈയ്യിൽ
വാനത്തമ്പിളി ആജിയാരെ
പിറന്നാളൂട്ടി വളർത്തിയേനേ - നിന്നെ
പുന്നാരം ചാർത്തിയൊരുക്കിയേനേ
പുന്നാരം ചാർത്തിയൊരുക്കിയേനേ
(ഓരില ഈരില...)

കണ്ണീർ കുടിക്കാനീ ദുനിയാവിൽ - എന്റെ
ഖൽബിലെ കനിയായ് നീ പിറന്നൂ
കണ്മണിയായ് നീ വളരേണം - എൻ
കണ്ണീർ തുടയ്ക്കാൻ വളരേണം
(ഓരില ഈരില...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orila eerila

Additional Info

അനുബന്ധവർത്തമാനം