ആരോടും മിണ്ടാത്ത ഭാവം

ആരോടും മിണ്ടാത്ത ഭാവം പക്ഷേ
ആളോ വെറുമൊരു പാ‍വം
എന്തുപറഞ്ഞാലും മൗനം ആര്‍ക്കും
എന്തിനെന്നറിയാത്ത നാണം
ആരോടും മിണ്ടാത്ത ഭാവം പക്ഷേ
ആളോ വെറുമൊരു പാ‍വം

കണ്ണാടിക്കടപ്പുറത്ത് കര്‍ക്കിടകക്കടപ്പുറത്ത്
കാലും മുഖവും കഴുകിവരും കാര്‍മുകിലേ
പത്മനാഭപുരത്തിലെ ഉത്രാടത്തമ്പുരാന്
പണ്ടേ പതിവാണേ പരവേശം (ആരോടും..)

ഒറ്റക്കുടക്കീഴില്‍ നിന്നു മുത്തുക്കുടക്കീഴില്‍ നിന്നു
കാണാനഴകുള്ള കലമാന്‍ കുട്ടിയെ
കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും
കുളക്കോഴിപോലെ കുണുങ്ങിക്കൊണ്ടോട്ടം
കരയിലെ മീന്‍ പോലെ ചാഞ്ചാട്ടം

ആരോടും മിണ്ടാത്ത ഭാവം പക്ഷേ
ആളോ വെറുമൊരു പാ‍വം
എന്തുപറഞ്ഞാലും മൗനം ആര്‍ക്കും
എന്തിനെന്നറിയാത്ത നാണം
ആരോടും മിണ്ടാത്ത ഭാവം പക്ഷേ
ആളോ വെറുമൊരു പാ‍വം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
arodum mindaatha bhaavam