അമ്പലക്കുന്നിലെ പെണ്ണൊരുത്തി

അമ്പലക്കുന്നിലെ പെണ്ണൊരുത്തി
ആകാശത്തിലെ മലക്കുറത്തി
ആശ്രമപ്പുഴയില്‍ കുളിച്ചൊരുങ്ങി
അഞ്ജനം കൊണ്ടു മിഴി എഴുതി

കുന്നത്തെ പൂക്കുല നടയ്ക്കു വച്ചു
കുരുത്തോല കൊണ്ടു കളം വരച്ചു
നക്ഷത്രക്കുടക്കീഴില്‍ ഇതു വരെ ഇതു വരെ
നാലമ്പലത്തിനു വലത്തു വച്ചു
(അമ്പലക്കുന്നിലെ....)

ചിത്രത്തൂണിന്‍ മറപറ്റി നിന്നൊരു
ചിത്രം മനസ്സില്‍ വരച്ചു വച്ചു
ഓമനിച്ചോമനിച്ചേതോ ദേവനെ
ഓര്‍മ്മകള്‍ക്കുള്ളിലവള്‍ പ്രതിഷ്ഠിച്ചു
(അമ്പലക്കുന്നിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambalakkunnile

Additional Info

അനുബന്ധവർത്തമാനം