jijotomy

എന്റെ പ്രിയഗാനങ്ങൾ

  • കാതോടു കാതോരം

     

    ലാലാല ലാ.. ലാ..ല
    ആഹാഹ ആ.. മന്ത്രം
    ഹ്ം.. ഹ്ം.. ഹ്ം..  ലാ..ലാ..ല ..വിഷുപ്പക്ഷി  പോലെ

    കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
    ഈണത്തിൽ നീ ചൊല്ലി  വിഷുപ്പക്ഷി  പോലെ
    കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
    ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി  പോലെ

    കുറുമൊഴി കുറുകി കുറുകി നീ
    ഉണരു വരിനെല്‍ക്കതിരിന്‍ തിരിയിൽ
    അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍
    കുലകള്‍ വെയിലില്‍ ഉലയെ
    കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
    ആരോ പാടിപ്പെയ്യുന്നു തേന്‍മഴകള്‍
    ചിറകിലുയരും അഴകേ
    മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി
    തന്നൂ പൊന്നിന്‍ കനികള്‍
    (കാതോടു കാതോരം...)

    തളിരിലെ പവിഴമുരുകുമീ
    ഇലകള്‍ ഹരിതമണികളണിയും
    കരളിലെ പവിഴമുരുകി വേറെയൊരു
    കരളിന്നിഴയില്‍ ഉറയും
    കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
    ആരോ പാടിത്തേകുന്നു തേനലകള്‍
    കുതിരും നിലമിതുഴുതൂ മണ്ണു പൊന്നാക്കും
    മന്ത്രം നീ ചൊല്ലി
    തന്നൂ പൊന്നിന്‍ കനികള്‍
    (കാതോടു കാതോരം ...)

  • വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

    വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
    എന്നും ഈയേട്ടന്റെ ചിങ്കാരീ
    മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
    കുഞ്ഞു കൺപീലിയിൽ കണ്ണീരോ (വെണ്ണിലാ...0

    കാർത്തികനാൾ രാത്രിയിലെൻ
    കൈക്കുമ്പിളിൽ വീണ മുത്തേ
    കൈ വളർന്നും മെയ് വളർന്നും
    കണ്മണിയായ് തീർന്നതല്ലേ
    നിൻ ചിരിയും നിൻ മൊഴിയും
    പുലരിനിലാവായ് പൂത്തതല്ലേ (വെണ്ണിലാ...)

    കന്നിമുകിൽക്കോടി ചുറ്റി
    പൊൻ വെയിലിൽ മിന്നു കെട്ടി
    സുന്ദരിയായ് സുമംഗലിയായ്
    പടിയിറങ്ങാൻ നീയൊരുങ്ങി
    ഈ വിരഹം ക്ഷണികമല്ലേ
    എന്നെന്നും നീയെൻ അരികിലില്ലേ (വെണ്ണിലാ...)

  • പാടുവാനായ് വന്നു

    പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ
    ചൈത്ര ശ്രീപദങ്ങൾ പൂക്കൾ തോറും ലാസ്യമാടുമ്പോൾ
    ഏതു രാഗം ശ്രുതി താളം എന്നതോർക്കാതെ
    ഞാനാം വീണയിൽ
    പൊന്നിഴ പാകി മീട്ടിടുന്നാരോ
                             (പാടുവാനായ് വന്നു )

    ഗഗന നീലിമയിൽ നീന്തിടുമൊടുവിലെ കിളിയും
    മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ പഥികൻ അണയുന്നു
    മധുരമെന്നാലും ശോക വിധുരമൊരു ഗാനം
    ജന്മ സ്മൃതി തടങ്ങൾ
    തഴുകി എത്തി ഏറ്റു പാടി ഞാൻ
                             (പാടുവാനായ് വന്നു )

    പുതുമഴ കുളിരിൽ പുന്നിലം ഉഴുത
    മാദകമാം ഗന്ധം
    വഴിയുമീ വഴി വന്ന കാറ്റാ ലഹരി നുകരുമ്പോൾ
    നിമിഷ പാത്രത്തിൽ ആരീ അമൃതു പകരുന്നു
    എന്നും ഇവിടെ നില്ക്കാൻ അനുവദിക്കൂ പാടുവാൻ മാത്രം
                                 (പാടുവാനായ് വന്നു)

Entries

Post datesort ascending
Artists ഷാലു റഹിം Mon, 06/06/2016 - 11:42
Lyric Sravana Sangeethame (nadam) ചൊവ്വ, 25/01/2011 - 08:45
Artists Namboothiri (Dubbing) ചൊവ്വ, 04/01/2011 - 00:54
Lyric Kizhakku pookkum Sun, 19/09/2010 - 11:04
Lyric Velikkunniloru Sun, 05/09/2010 - 00:29
Lyric Mahaabali vannaalum Sun, 05/09/2010 - 00:27
Lyric Vinnilulla thaarakame Sun, 05/09/2010 - 00:26
Lyric Nimishangalenniyenni Sun, 05/09/2010 - 00:23
Lyric അമ്പലക്കുന്നിലെ പെണ്ണൊരുത്തി ചൊവ്വ, 05/01/2010 - 11:12

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കാലിത്തൊഴുത്തിൽ Mon, 27/12/2021 - 01:41
കാലിത്തൊഴുത്തിൽ Mon, 27/12/2021 - 01:36
വണ്ണാത്തിപ്പുഴയുടെ തീരത്ത് വ്യാഴം, 30/09/2021 - 23:35 Corrected typo "മഞ്ഞളിഞ്ഞൊരു' to 'മഞ്ഞളണിഞ്ഞൊരു'
ഗോപികാവസന്തം തേടി വ്യാഴം, 18/02/2021 - 14:58
പാടുവാനായ് വന്നു ബുധൻ, 17/02/2021 - 12:34 ഞാനാ വീണയിൽ changed to ഞാനാം വീണയിൽ Plus minor spacing corrections
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ Sat, 25/11/2017 - 23:10
കാതോടു കാതോരം തേൻ ചോരുമാ വ്യാഴം, 08/06/2017 - 03:35
ഷാലു റഹിം Mon, 06/06/2016 - 11:42
മൈനാകം കടലിൽ നിന്നുയരുന്നുവോ Mon, 12/10/2015 - 05:52 Minor spell correction
ആകാശമാകേ Mon, 11/04/2011 - 05:51
പൂജ വ്യാഴം, 24/03/2011 - 06:35
പൂജ വ്യാഴം, 24/03/2011 - 06:29
കണ്ടം ബെച്ച കോട്ട് Sat, 29/01/2011 - 23:19
വിമൂകശോക സ്മൃതികളുണർത്തി വ്യാഴം, 27/01/2011 - 00:46
പണ്ഡിറ്റിനേക്കുറിച്ച് ശ്രീചിത്രൻ..! ബുധൻ, 26/01/2011 - 00:40
Sravana Sangeethame (nadam) ചൊവ്വ, 25/01/2011 - 08:45
Sravana Sangeethame (nadam) ചൊവ്വ, 25/01/2011 - 08:26
ബന്ധുക്കൾ ശത്രുക്കൾ വ്യാഴം, 06/01/2011 - 04:41 Compiled and added details made available by Mr. Vinayan and from other sources
താമരക്കിളി പാടുന്നു ചൊവ്വ, 04/01/2011 - 00:57 സംഗീതം കേൾപ്പൂ > സംഗീതം കേൾക്കൂ ഇനിയും തുടർക്കഥയിതു തുടരാം > തുടരാൻ പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാം > പിരിയുന്നതോർക്കാൻ ഇനിയും തുടർക്കഥയിതു തുടരാം > തുടരാൻ
kizhakku pookkum Sun, 19/09/2010 - 11:14
kizhakku pookkum Sun, 19/09/2010 - 11:13
kizhakku pookkum Sun, 19/09/2010 - 11:11
kizhakku pookkum Sun, 19/09/2010 - 11:04
velikkunniloru Sun, 05/09/2010 - 00:29
mahaabali vannaalum Sun, 05/09/2010 - 00:27
vinnilulla thaarakame Sun, 05/09/2010 - 00:26
nimishangalenniyenni Sun, 05/09/2010 - 00:23