വിമൂകശോക സ്മൃതികളുണർത്തി

വിമൂകശോക സ്മൃതികളുണര്‍ത്തി
വീണ്ടും പൗര്‍ണ്ണമി വന്നൂ
വിഷാദ വീചികള്‍ മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ  നീ പാടൂ
(വിമൂക...)

നിഴലിന്‍ പിറകേ നടന്നു
കാലിടറി വീണൂ പിരിഞ്ഞൂ നാം
നിനക്കു നന്മകള്‍ നേരുന്നൂ ഞാന്‍
നിറഞ്ഞ ഹൃദയവുമായ്
നിറഞ്ഞ ഹൃദയവുമായ്
(വിമൂക...)

വിരിയട്ടേ നിന്‍ ജീവിത വേദിയില്‍
വിശുദ്ധ സ്വര്‍ഗ്ഗ സുഖങ്ങള്‍
സ്വപ്നം പോലൊരു സ്വപ്നം പോലെന്‍
സ്വയം പ്രഭേ നീ പിരിയൂ
സ്വയം പ്രഭേ നീ പിരിയൂ‍
(വിമൂക ശോക..)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.66667
Average: 8.7 (3 votes)
Vimooka soka

Additional Info

അനുബന്ധവർത്തമാനം