നിത്യചൈതന്യദായകാ

നിത്യചൈതന്യദായകാ
കര്‍ത്താവേ ശ്രീയേശുനാഥാ
സത്യത്തിന്‍ ദീപം കൊളുത്തൂ പാരില്‍
മര്‍ത്ത്യര്‍ക്കു ശാന്തി നല്‍കൂ
(നിത്യചൈതന്യ....)

കാലിത്തൊഴുത്തില്‍ പിറന്നൂ ഞങ്ങള്‍ക്കായ്
കാല്‍വരിക്കുന്നില്‍ ജീവന്‍ വെടിഞ്ഞു
കാരുണ്യക്കടലേ കനിവിന്‍ രൂപമേ
കൂരിരുള്‍ മാറ്റേണമേ ഭൂവിലെ
കൂരിരുള്‍ മാറ്റേണമേ
(നിത്യചൈതന്യ....)

ലോകത്തിനെങ്ങും വെളിച്ചം പകരുന്ന
ത്യാഗത്തിന്‍ മെഴുതിരിനാളമേ
കൂരിരുള്‍ക്കാട്ടില്‍ ഞങ്ങള്‍ക്കെന്നും
നേര്‍വഴി കാട്ടേണമേ എന്നും
നേര്‍വഴി കാട്ടേണമേ
(നിത്യചൈതന്യ......)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nithyachaithanyadaayakaa

Additional Info