കെ നാരായണ പിള്ള

K Narayana Pillai
എഴുതിയ ഗാനങ്ങൾ: 2

ചങ്ങനാശ്ശേരി കറുകച്ചാലിൽ ഭാർഗവിസദനത്തിൽ കെ കൃഷ്ണപിള്ളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകനായ കെ നാരായണപിള്ള, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബിരുദം നേടിയതിനു ശേഷം, ആകാശവാണിയിൽ കുറച്ചു നാൾ ജോലി നോക്കിയിരുന്നു. "മുത്ത്" എന്ന ചിത്രത്തിലെ വളരെ ജനപ്രീതി നേടിയ "നിത്യചൈതന്യദായകാ" എന്ന ഗാനത്തിന് വരികൾ എഴുതിക്കൊണ്ടാണ് ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വന്നത്. 'മലയാള മനോരമ' യിൽ പത്രാധിപസമിതിയംഗമായിരുന്ന അദ്ദേഹം പത്രപ്രവർത്തകൻ‍, നോവലിസ്റ്റ്‌, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.