ബന്ധുക്കൾ ശത്രുക്കൾ
രണ്ടു സഹോദരന്മാരുടെ മക്കളും ഭാര്യമാരും അടങ്ങുന്ന വലിയ കൂട്ടുകുടുംബം വിവിധ കാരണങ്ങളാൽ ഭിന്നിച്ചു പിരിയുന്നു. തുടർന്നുള്ള പരസ്പര സംഘർഷങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.
Actors & Characters
Actors | Character |
---|---|
ശ്രീദേവി | |
ശകുന്തള | |
മണിയമ്മ | |
ആനന്ദക്കുറുപ്പ് | |
സാക്ഷി | |
ദാമോദരൻ | |
വിശ്വംഭരൻ | |
ആനമല ഹരിദാസ് | |
ചന്ദ്രൻ കുഞ്ഞ് | |
Main Crew
കഥ സംഗ്രഹം
ഈ ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച സാക്ഷി എന്ന കഥാപാത്രത്തിനായി തുള്ളൽ ചുവടുകൾ ചിട്ടപ്പെടുത്തിയത് പ്രശസ്ത തുള്ളൽ കലാകാരനായ കലാമണ്ഡലം ഗീതാനന്ദനാണ്
പണമിടപാടുകാരായ വിശ്വംഭരനും (നരേന്ദ്ര പ്രസാദ് ) ദാമോദരനും (തിലകൻ) സഹോദരങ്ങളാണ്. മൂത്ത സഹോദരനായ ദാമോദരന്റെ ബിസിനസ് വൻ നേട്ടത്തിലാണ്. എന്നാൽ, ഇളയവനായ വിശ്വംഭരൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. അതോടൊപ്പം, മകളായ ഷീലയുടെ (രോഹിണി) മാനസികരോഗം കാരണമുള്ള മനോസംഘർഷവും ഉണ്ട്. ജീവിതക്ലേശങ്ങൾ അയാളെ ഒരു തികഞ്ഞ മദ്യപനാക്കിക്കഴിഞ്ഞു. വിശ്വംഭരൻ്റെ ഭാര്യ കമലാക്ഷിയും (സിനത്ത്) ദാമോദരൻ്റെ ഭാര്യ ദാക്ഷായണിയും (വടിവുക്കരശി) തമ്മിൽ കടുത്ത ശത്രുതയിലാണ്. ദാമോദരന് രണ്ട് ആൺമക്കളാണ്. മൂത്തമകൻ ഉത്തമൻ (വിജയരാഘവൻ ) അച്ഛനെ ബിസിനസ്സിൽ സഹായിക്കുന്നു, ഇളയ മകൻ ചന്ദ്രൻ (മുകേഷ്) ദയയുള്ളവനും സാമൂഹിക പ്രവർത്തനങ്ങളിൽ താല്പരനുമാണ്.
കഴിവുള്ള, എന്നാൽ അവസരങ്ങൾ ഒന്നും കിട്ടാതെ സാഹചര്യങ്ങളോട് മല്ലിട്ടു കഴിയുന്ന ഒരു ഗായകൻ ആണ് ആനമല ഹരിദാസ് (ജയറാം). തന്റെ അകന്ന അമ്മായി മണിയമ്മയെയും, (കെ പി എ സി ലളിത അവരുടെ മകൾ ശകുന്തളയെയും. (രൂപിണി) തേടി ആ ഗ്രാമത്തിലെത്തുന്നു. ഷീലയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നറിയാതെ, അവളെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ ഹരിദാസ് അവളുമായി പ്രണയത്തിലാകുന്നു. ഇതിനിടെ,.ചന്ദ്രനും ശകുന്തളയും, ചില യാദൃച്ഛിക സംഭവങ്ങളെത്തുടർന്ന്, പ്രണയത്തിലാവുന്നു. ശകു'ന്തളയുമായുള്ബന്ധത്തെക്കുറിച്ച് ചന്ദ്രൻ സംസാരിച്ചപ്പോൾ അവന്റെ അച്ഛൻ അവനെ എതിർക്കുന്നു. അതിനിടയിൽ, സാഹചര്യം മുതലെടുക്കുന്ന ഉത്തമൻ, തന്റെ അച്ഛനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു രേഖയിൽ ഒപ്പിടാൻ ചന്ദ്രനോട് പറയുന്നു, വിവാഹശേഷം എന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യപ്പെട്ടാലോ എന്നു കരുതിയായിരുന്നു ഉത്തമൻ്റെ ആ നീക്കം..
വാസു കോൺട്രാക്ടറുടെ (ഒടുവിൽ ഉണ്ണികൃഷ്ണൻ) മകളായ സുഗന്ധിയെ(ബീന ആന്റണി) ഉത്തമൻ വിവാഹം കഴിക്കുന്നു, വിവാഹനിശ്ചയത്തിനായി ചന്ദ്രൻ തന്റെ അച്ഛനോടൊപ്പം ശകുന്തളയുടെ വീട്ടിലേക്ക് പോകുന്നു, അവിടെ ദാമോദരൻ അവളെ അച്ഛനില്ലാത്തവൾ എന്നു പറഞ്ഞ് അപമാനിക്കുന്നു. ഇത് കേട്ട ഹരിദാസ് ശബ്ദം ഉയർത്തി അവൾ തന്റെ അമ്മാവനായ ആനന്ദക്കുറുപ്പിന്റെ (ഇന്നസെന്റ്) മകളാണെന്നും വിവാഹം ഗംഭീരമാക്കുമെന്നും പറയുന്നു.
ചന്ദ്രൻ ശകുന്തളയെ വിവാഹം കഴിക്കുന്നു, വിവാഹവേദിയിൽ വച്ച്, അപ്രതീക്ഷിതമായി, ചന്ദ്രൻ്റെ കഴുത്തിൽ നിന്ന് വിവാഹമാലയൂരിയെടുത്ത ഷീല അത് ഹരിദാസിൻ്റെ കഴുത്തിൽ അണിയിക്കുന്നു. എന്നിട്ട് താൻ വിവാഹിതയായി എന്ന് പ്രഖ്യാപിക്കുന്നു, ആദ്യമൊന്നു പകച്ചെങ്കിലും, ഹരിദാസ്അ മറ്റുവഴിയില്ലാതെ, വിവാഹം അംഗീകരിക്കുന്നു. ഷീലയുടെ മാനസികനില തകരാറിലാണെന്ന് അറിഞ്ഞിട്ടും, അയാൾ അവളെ സ്നേഹപൂർവം പരിചരിക്കുന്നു.
ശകുന്തളയെ ദാക്ഷായണി വളരെയധികം മാനസീകമായി പീഡിപ്പിക്കുന്നു, പക്ഷേ അവൾ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു, അത് മറ്റുള്ളവരുടെ അവളെക്കുറിച്ചുള്ള അഭിപ്രായം മാറ്റാനും അവളെ ഇഷ്ടപ്പെടാനും അംഗീകരിക്കാനും സഹായമാകുന്നു.
വിശ്വംഭരന് വലിയ കടബാധ്യതകൾ തീർക്കാനുണ്ട്. തൻ്റെ പഴയ പണിക്കാരൻ കൂടിയായ വാസു കോൺട്രാക്ടറുടെ സഹായം തേടുന്നു, പക്ഷേ വാസു ഒരു സഹായവും ചെയ്തില്ല. വെറും കൈയ്യോടെ വിശ്വന് മടങ്ങേണ്ടി വരുന്നു.
സ്വന്തം വീട്ടിലെ താമസം തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടായപ്പോൾ, ഗത്യന്തരമില്ലാതെ അവർ മാറിത്താമസിക്കുന്നു. തന്റെ സഹോദരൻ സ്വത്തുക്കളെല്ലാം അപഹരിച്ചുവെന്ന് ചന്ദ്രൻ മനസ്സിലാക്കുന്നു.. വിശ്വൻ തന്റെ ജ്യേഷ്ഠൻ ദാമോദരനോട് മാപ്പ് ചോദിക്കാൻ വീട്ടിൽ എത്തി പക്ഷേ നിർഭാഗ്യവശാൽ അവിടെ വച്ചുണ്ടായ ഹൃദയാഘാതത്തിൽ അയാൾ മരിക്കുന്നു.
ചന്ദ്രനും ഹരിയും കഷ്ടപ്പെട്ട് സമ്പാദിക്കാൻ തുടങ്ങുന്നു. ഇതിനിടയിൽ, തൻ്റെ മൂത്ത മകൻ വാസു കോൺട്രാക്ടറുടെ പക്ഷം ചേർന്നു എന്നറിഞ്ഞ തകർന്നുപോവുന്നു. തന്റെ സ്വത്തുക്കളെല്ലാം അവർ അപഹരിച്ചതായും തനിക്കു ഒന്നും ബാക്കിയില്ലെന്നും അയാൾ മനസ്സിലാക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |