ചുംബനപ്പൂ കൊണ്ടു മൂടി

ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം...
ഉണ്മതൻ ഉണ്മയാം കണ്ണുനീർ...
ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-
ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
തേനെന്നു ചൊല്ലി ഞാനൂട്ടാം...

കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ
കാലത്തിൻ കൽ‌പ്പനയ്ക്കെന്തു മൂല്യം..
നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ
നാരായണനെന്തിനമ്പലങ്ങൾ..
നെടുവീർപ്പും ഞാനിനി പൂമാലയാക്കും..
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും...
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും...

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം...
മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ
പൂർണ്ണബിംബം പതിഞ്ഞേക്കാം..
അന്നോളം നീയെന്റെ മകളായിരിക്കും..
അല്ലലറിയാത്ത കുഞ്ഞായിരിക്കും...
അല്ലലറിയാത്ത കുഞ്ഞായിരിക്കും...

 

 

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
chumbana poo kondu moodi

Additional Info