പൂനിറം കണ്ടോടി വന്നു

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി

പൂരവിളക്കായ് പൂത്തു നിന്നു മാണിക്യത്തമ്പാട്ടി

പൊൻ പുലരി പന്തലില് പട്ടുവിതാനം കണ്ടു

മുച്ചിലോട്ടു നടയിൽ നിന്നു ശംഖ നാദം കേട്ടു

പൂമരത്തിൻ നിഴൽപ്പടമാ നൂപുരങ്ങൾ തഴുകി

പാദപത്മ പുളകം ചൂടാൻ മൺ തരികൾ പൊരുതി

ഏതു പൂവിൻ ഗന്ധം തേടി മാണിക്യത്തമ്പാട്ടി

ഏതു കാവിൻ പുണ്യം തേടി മാണിക്യ തമ്പാട്ടി (പൂനിറം..)

പൂന്തെന്നൽ ചുംബനങ്ങൾ തേൻ കണമായിളകി

പൂക്കൈത താളുകളിൽ കാവ്യ ഗന്ധമൊഴുകി

താമരപ്പൂങ്കുളങ്ങൾ നൂറു കാമനകൾ കോർത്തു

പാദസര നാദം പുൽകാൻ കുഞ്ഞോളങ്ങൾ കാത്തു

ഏതു പൂവും നുള്ളിയില്ല മാണിക്യ തമ്പാട്ടി

എന്റെ കരൾ നുള്ളിയെടുത്തു മാണിക്യ തമ്പാട്ടി (പൂനിറം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
pooniram kandodi vannu

Additional Info