വടിവുക്കരശി
Vadivukkarasi
തമിഴ്നാട് സ്വദേശിനിയായ വടിവുക്കരശി വിദ്യാഭ്യാസത്തിന് ശേഷം എൽ പി സ്കൂൾ ടീച്ചറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അതിനുശേഷമാണ് അവർ സിനിമാഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.
1978 -ൽ ഇറങ്ങിയ Sigappu Rojakkal എന്ന സിനിമയിലാണ് വടിവുക്കരശി ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ഇരുന്നൂറോളം തമിഴ് സിനിമകളിലും ചില തെലുഗു, മലയാളം, കന്നഡ സിനിമകളിലും അഭിനയിച്ചു. അഭിനയം കൂടാതെ Annai en Deivam എന്ന ഒരു ചിത്രം അവർ നിർമ്മച്ചിട്ടുമുണ്ട്. 1979 -ൽ ഇരുമ്പഴികൾ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് വടിവുക്കരശി മലയാള സിനിമയിലേക്കെത്തുന്നത്. ബന്ധുക്കൾ ശത്രുക്കൾ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ഇവൻ മര്യാദരാമൻ എന്നിവയുൾപ്പെടെ ഏഴ് സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.


