ബിജു വട്ടപ്പാറ
Biju Vattappara
1970 ൽ ഒക്കലിൽ ജനിച്ച ബിജു വട്ടപ്പാറ, സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനും മൈ ഡിയർ മമ്മി, കളഭം, ലോകനാഥ് ഐഎഎസ്, രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് എന്ന സിനിമകളുടെ കഥയും ഡിയർ മമ്മി, കളഭം, ലോകനാഥ് ഐഎഎസ്, രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ്, കനകസിംഹാസനം എന്നീ സിനിമകളുടെയും സംഭാഷണവും തിരക്കഥകളും രചിച്ചിട്ടുണ്ട്.
2024 മെയ് 13 ആം തിയതി തന്റെ 54 ആം വയസ്സിൽ മൂവാറ്റുപുഴയിൽ വെച്ച് അദ്ദേഹം കുഴഞ്ഞു വീണ് മരിച്ചു.


