മുതുകുളം മഹാദേവൻ
Muthukulam Mahadevan
Date of Death:
ചൊവ്വ, 31 January, 2023
സംവിധാനം: 2
ഇരട്ട സംവിധായകരായ അനിൽ - ബാബുമാരുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് മുതുകുളം മഹാദേവൻ സിനിമയിലേക്കെത്തുന്നത്. 1997 -ൽ അനിൽ - ബാബു സംവിധാനം ചെയ്ത കളിയൂഞ്ഞാൽ എന്ന സിനിമയുടെ സംവിധാന സഹായിയായിട്ടായിരുന്നു മഹാദേവന്റെ തുടക്കം. തുടർന്ന് അനിൽ - ബാബുമാരുടെ നാല് ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. അതിനുശേഷം അവരുടെ തന്നെ പകൽപ്പൂരം ഉൾപ്പെടെ മൂന്ന് സിനിമകളുടെ സഹസംവിധായകനായി.
2011 -ൽ റിലീസ് ചെയ്ത കാണാക്കൊമ്പത്ത് എന്ന സിനിമയിലൂടെ മുതുകുളം മഹാദേവൻ സ്വതന്ത്ര സംവിധായകനായി. 2014 -ൽ മൈ ഡിയർ മമ്മി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. 2023 ജനുവരിയിൽ മുതുകുളം മഹാദേവൻ അന്തരിച്ചു.