കാർത്തികത്തിരുനാൾ

കാർത്തികത്തിരുനാൾ തമ്പുരാട്ടി
കാട്ടിലെ അരയത്തിപ്പെൺകിടാത്തി
ഇന്ദ്രപഞ്ചമി രാത്രിയിൽ അവളൊരു
സിന്ധുഭൈരവി കേട്ടുണർന്നു - ഒരു
ഗന്ധർവ്വനവളെ വിളിച്ചുണർത്തി
(കാർത്തിക..)

തളിരിലക്കുമ്പിളിൽ കുളിരോടവളവന്റെ
തിരുമുഖം കണ്ടാകെ തരിച്ചു നിന്നു
കോരിത്തരിച്ചു നിന്നു
സിന്ദൂരമേഘത്തിൻ പല്ലക്കിനുള്ളിൽ
ഗന്ധർവ്വനവളെ വിളിച്ചിരുത്തി
കൈപിടിച്ചിരുത്തി
(കാർത്തിക..)

ഒരു തന്ത്രി തകർന്നതാമവളുടെ
വീണയിലെ
അപശ്രുതി കേട്ടവൻ തിരിച്ചുപോയി
അവളോ തനിച്ചായി
ഏകാന്തനൊമ്പരത്തിൻ നാലുകെട്ടിനുള്ളിൽ
ഞാനുമാ പെൺകിടാവുമൊരുപോലെ
ഇന്നൊരുപോലെ
(കാർത്തിക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karthika thirunaal

Additional Info

Year: 
1973

അനുബന്ധവർത്തമാനം