ചന്ദനക്കുറിചാര്‍ത്തി

ചന്ദനക്കുറിചാര്‍ത്തി ചെമ്പകപ്പൂചൂടി
ചമഞ്ഞൊരുങ്ങിയ കൂട്ടുകാരി (2)
സ്വയം‌വരപ്രായമായിരുന്നിട്ടുമിങ്ങനെ
തനിയേ.. കഴിഞ്ഞാല്‍ മതിയോ
നീ തനിയേ കഴിഞ്ഞാല്‍ മതിയോ

മനസ്സിലിനിയുമൊരാണ്‍കിളി വന്നില്ലാ
മധുരം നുള്ളിത്തന്നില്ലാ തിരു
മധുരം നുള്ളിത്തന്നില്ല
ഞാനൊരാണ്‍കിളിയല്ലേ നീയെന്‍..
മാനസദേവതയാവുകില്ലേ ആയിത്തീരുകില്ലേ..
ചന്ദനക്കുറിചാര്‍ത്തി ചെമ്പകപ്പൂചൂടി
ചമഞ്ഞൊരുങ്ങിയ കൂട്ടുകാരി

കണ്ണാടിപ്പുഴയുടെ പടവുകള്‍ കയറിവരും
കൈതപ്പൂനിറമുള്ള കൂട്ടുകാരി...
പാതിയുറങ്ങിയ നിന്മിഴിയിതളില്‍
പാരിജാതമോ പൗര്‍ണ്ണമിയോ
പാരിജാതമല്ലാ പൗര്‍ണ്ണമിയല്ലാ
പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍.. രണ്ട്
പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍...

പരിശുദ്ധപ്രേമവുമായ് പറന്നകന്നീടുന്ന
പച്ചിലപ്പൊന്നോണക്കുരുവികളേ...
മംഗളം നേരുമീ കൂട്ടുകാരനെ
മറക്കരുതേ നിങ്ങള്‍ മറക്കരുതേ..
നിന്നെക്കുറിച്ചു ഞാന്‍ എന്നിനിയോര്‍ത്തീടും
നിത്യാനുരാഗപൂജ കഴിഞ്ഞാലും...
മംഗളം നേരുമീ കൂട്ടുകാരിയെ
മറക്കരുതേ നീ മറക്കരുതേ...
ചന്ദനക്കുറിചാര്‍ത്തി ചെമ്പകപ്പൂചൂടി
ചമഞ്ഞൊരുങ്ങിയ കൂട്ടുകാരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandanakkuri charthi

Additional Info

Year: 
1974

അനുബന്ധവർത്തമാനം