പൗര്‍ണ്ണമി ചന്ദ്രികയില്‍
പൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും
പരമ പാവനയല്ലോ (2)
മണിമുത്തുച്ചിപ്പികള്‍ കടലിലാണെങ്കിലും
മനുഷ്യര്‍ തിരയുകയല്ലൊ..
പൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും
പരമ പാവനയല്ലോ...
മുള്‍ച്ചെടിത്തണ്ടില്‍...
മുള്‍ച്ചെടിത്തണ്ടില്‍ നിന്നല്ലോ വിരിയുന്നു
പനിനീര്‍ മുകുളങ്ങള്‍ (2)
ഇളം കാറ്റുവന്നതില്‍ ഇലത്താളമിടുന്നതില്‍
ഇനിയും പിഴയെന്തു പറയാന്‍ പൂവിനെ
ഇനിയും പിഴയെന്തു പറയാന്‍...
പൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും
പരമ പാവനയല്ലോ...
വീണുടഞ്ഞീടുമെൻ ഹൃദയത്തിനുള്ളിലെ
കെടാവിളക്കല്ലേ നീ കെടാവിളക്കല്ലേ
അടിമുടി ആഭരണം തരുണികള്‍ ചൂടുമ്പോള്‍
അണിയുന്നതു നിന്നെമാത്രം ഞാന്‍...
അണിയുന്നതു നിന്നെമാത്രം...
പൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും
പരമ പാവനയല്ലോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
pournami chandrikayil
Additional Info
Year:
1974
ഗാനശാഖ: