പ്രേമാനുഭൂതിയുമായെന്നില്‍

പ്രേമാനുഭൂതിയുമായെന്നില്‍ നീയൊരു
രോമാഞ്ചകഞ്ചുകം ചാര്‍ത്തി
ഓരോരോ രാഗവുമായെന്നില്‍ നീയൊരു
ഓരിലയില്‍ ഈരിലക്കുട നീര്‍ത്തി

മാന്‍പേടയായ് ഞാന്‍ നിന്റെ കിനാവിലെ
മാലിനീ തീരത്തു വന്നു
ഓമനിച്ചിത്രനാള്‍ നീ കാത്തുസൂക്ഷിച്ച
കാമുകഹൃദയം ഞാന്‍ കണ്ടു

ദൂരെച്ചിലമ്പുമായ് ദൂതിനു പോയിടും
ദേവഹംസങ്ങളുറങ്ങി
താരണി സങ്കല്‍പ്പസ്വപ്നങ്ങളെന്നില്‍
തളിരിട്ടു - പൂവിട്ടു വിരിഞ്ഞു

പ്രേമാനുഭൂതിയുമായെന്നില്‍ നീയൊരു
രോമാഞ്ചകഞ്ചുകം ചാര്‍ത്തി
ഓരോരോ രാഗവുമായെന്നില്‍ നീയൊരു
ഓരിലയില്‍ ഈരിലക്കുട നീര്‍ത്തി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premaanubhoothiyumaayennil