ഹേമമാലിനീ
Music:
Lyricist:
Singer:
Film/album:
ലാ ലാലാലാലലാ ലല്ലല ലല്ലല ലല്ലാ...
ഹേമമാലിനീ ഹേമമാലിനീ ഹേമമാലിനീ
ഹേമമാലിനീ ഹേമന്തസന്ധ്യാമോഹിനീ സ്വ
പ്നങ്ങൾകൊണ്ടു മനസ്സിലെനിയ്ക്കൊരു
പുഷ്പശയ്യാഗൃഹമൊരുക്കൂ
ഹേമമാലിനീ ഹേമമാലിനീ
ആയിരത്തൊന്നു വസന്തോത്സവങ്ങളായ് അനുരാഗബന്ധത്തിലല്ലോ -
നമ്മൾ അനുരാഗബന്ധത്തിലല്ലോ
ജന്മാന്തരങ്ങളായ് നമ്മളിൽ ആ ബന്ധം
ഇന്നു തുടിയ്ക്കുകയല്ലോ
നാമതിനെ ഉമ്മവച്ചുറക്കുകയല്ലോ
ഉമ്മവച്ചുറക്കുകയല്ലോ (ഹേമമാലിനീ..)
രാഗാർദ്ര മധുരവികാരശതങ്ങളിൽ
രോമാഞ്ചം പൂവിടും നിമിഷങ്ങൾ
ഇഷ്ടദേവതേ നമ്മൾക്കു കിട്ടിയ ദിവ്യമുഹൂർത്തങ്ങളല്ലോ
ദിവ്യമുഹൂർത്തങ്ങളല്ലോ (ഹേമമാലിനീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hemamalinee
Additional Info
Year:
1972
ഗാനശാഖ: