കെ പി ചന്ദ്രമോഹൻ

KP Chandramohan
ഗായകൻ
Date of Birth: 
Thursday, 9 July, 1942
Date of Death: 
Wednesday, 11 February, 2009
ആലപിച്ച ഗാനങ്ങൾ: 10

ഗായകനും നടനും കൂടിയായ ചന്ദ്രമോഹൻ പാലക്കാട്ട് എൻ. എസ്. വർമ്മയുടെയും അമ്മാളു നേത്യാരമ്മയുടെയും ഇളയ പുത്രനായി 1942 ജൂലൈ ഒൻപതാം തീയതി പാലക്കാട്ട് ജനിച്ചു. സ്ക്കൂൾപഠനകാലത്തുതന്നെ നല്ലൊരു ഗായകനെന്നപേര് സമ്പാദിച്ച ചന്ദ്രമോഹൻ നിരവധി ഗുരുക്കന്മാരുടെയടുത്തുനിന്നും  സംഗീതം അഭ്യസിച്ചശേഷമാണ് ചിറ്റൂർ സംഗീതകോളേജിൽചേർന്നത്.ആർ.എൽ.വി.  കോളേജിൽനിന്നും ഗാനഭൂഷണം ഡബിൾപ്രൊമോഷനോടെപാസായ ശേഷമാണ് സിനിമയിൽ പാടുകയെന്ന ആഗ്രഹവുമായി 1960കളുടെ തുടക്കത്തിൽ ജ്യേഷ്ഠൻ കെ.പി.ഉദയഭാനുവിനുപിന്നാലെ പാലക്കാട്ടുനിന്ന്ചന്ദ്രമോഹൻ മദിരാശിയിൽ എത്തിയത്മാ.സിനിമ നഗരത്തിൽ ഒത്തിരി അലഞ്ഞ ചന്ദ്രമോഹൻ മലയാള സിനിമയുടെ വളർച്ചയും തളർച്ചയുമെല്ലാം അടുത്തുനിന്നുകണ്ടു.അവസരങ്ങൾക്കായി പലരെയുംസമീപിച്ചെങ്കിലുംനിരാശയായിരുന്നു ഫലം.മൂന്നരപ്പതിറ്റാണ്ട്നീണ്ടസിനിമാ ജീവിതത്തിൽ ആകെപാടിയത്കുറെ അരപ്പാട്ടുകളുംകുറച്ചു മുറിപ്പാട്ടുകളുംമാത്രം. അവയിൽ ശ്രദ്ധിക്കപ്പെട്ടതാകട്ടെ,രണ്ടോമൂന്നോ പാട്ടുകൾമാത്രവും. പിന്നണിപാടാൻ അവസരം തേടിയലഞ്ഞുമടുത്ത് ഒടുവിൽ ഗാനമേളകളുമായി സിനിമാനഗരത്തിൽ ഒതുങ്ങിക്കൂടിയ ചന്ദ്രമോഹൻ, ജീവിതസായാഹ്നത്തിലാണ്നാട്ടിൽ തിരിച്ചെത്തിയത്. ഏറെ വൈകിയാണ് ദാമ്പത്യത്തിൽ പ്രവേശിച്ചതും....

അത്യാവശ്യം സ്റ്റേജ്പരിപാടികളും ചേട്ടൻ കെ. പി. ഉദയാഭാനുവിന്റ ഓൾഡ് ഈസ് ഗോൾഡിലും സംഗീത ക്‌ളാസുകളും ആയി തിരുവില്വാമലയിൽ ഏറെക്കുറെ അജ്ഞാതനായി കഴിഞ്ഞുകൂടുമ്പോഴാണ് നിനച്ചിരിക്കാതെ മരണം(11ഫെബ്രുവരി 2009)വന്ന് ചന്ദ്രമോഹനെ കൂട്ടിക്കൊണ്ടുപോയത്...