ഓണം വന്നേ പൊന്നോണം വന്നേ
ഓണം വന്നേ പൊന്നോണം വന്നേ
ഓണം വന്നേ പൊന്നോണം വന്നേ
മാമലനാട്ടിലെ മാവേലിനാട്ടിലെ
മാലോകര്‍ക്കുത്സവകാലം വന്നേ
മാവേലിനാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ഹിന്ദുവുമില്ല മുസല്‍മാനുമില്ല അന്ന്
ഇന്നാട്ടില്‍ ജാതിഭേദങ്ങളില്ല
ഓണത്തപ്പാ കുടവയറാ
ഓണം വന്നാല്‍ എന്തെല്ലാം
ചെറുമുറ്റങ്ങളൊരുക്കി കന്യകള്‍ തിരുവാതിരയാടേണം
തിങ്കളും കതിരൊളിയും നല്ല
ഭൃംഗാദി ഝംകാരവും
തങ്കും പൂങ്കാവുതോറും
കേളിഭംഗിയിലാടിയാടി
പണ്ടുപണ്ടീ കേരളം ഭരിച്ചിരുന്നൊരു
തമ്പുരാന്‍ - മാവേലിത്തമ്പുരാന്‍...
വാമനന്‍ യാചിച്ച മൂന്നടി ഭൂമി
ദാനം ചെയ്തവന്‍
മാവേലിത്തമ്പുരാന്‍...
ഭൂസുരാകൃതി പൂണ്ട സാക്ഷാൽ ക്ഷീരസാഗരശായിയും
ഭീകരാകൃതി പൂണ്ടു രണ്ടടി
കൊണ്ടളന്നു ജഗത്രയം
ദീനനായ് ബലിതന്‍ ശിരസ്സു
നമിച്ചു ഭക്തിപുരസ്സരം
വാമനന്‍ പദമൂന്നി മൌലിയില്‍
ആണ്ടുപോയ് ബലി ഭൂമിയില്‍
ആവണിത്തിരുവോണനാളില്‍
വരുന്നു മാബലി പിന്നെയും
കേരളം വരവേല്‍പ്പു നല്‍കാന്‍ കാത്തുനില്‍ക്കുകയാണിതാ
തൃക്കാക്കര അമ്പലത്തിലെ അത്തപ്പൂവട
തരികിട തകൃതൈ
തൃപ്പൂണിത്തുറ അമ്പലത്തിലെ അത്തച്ചമയം
തരികിട തകൃതൈ
ആറന്മുള വഞ്ചികളി തിരുവമ്പലപ്പുഴ വേലകളി
തരികിട തകൃതൈ
കാട്ടില്‍ക്കിടന്നഞ്ചാറെലികൂടിക്കടലുഴുതു
കാലത്തിള വിത്തിട്ടു വൈകിട്ടടയ്ക്കാ കാച്ചു
തോണ്ടിപ്പറിച്ചപ്പോൾ അരമുറം നിറയെ മാങ്ങാ
തോലുകളഞ്ഞപ്പോൾ അഞ്ഞൂറുപറങ്കിക്കപ്പല്‍
കപ്പല്‍ വലിച്ചങ്ങു തലമലമുകളില്‍ക്കെട്ടി
കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു
മണ്ടന്‍ കടുവകള്‍ തൊണ്ടെടു മടലെടു
ഗണ്ടന്‍ കരടികള്‍ തടിയെടു വടിയെടു
മണ്ടന്‍ കടുവകള്‍ തൊണ്ടെടു മടലെടു
ഗണ്ടന്‍ കരടികള്‍ തടിയെടു വടിയെടു
അയ്യയ്യാ തകിടമറീ അയ്യയ്യാ വലതിലടി
വന്നല്ലോ കുറുകിയടി നീട്ടിയടിച്ചും കടംപിടി
അയ്യയ്യാ തകിടമറീ അയ്യയ്യാ വലതിലടി
വന്നല്ലോ കുറുകിയടി നീട്ടിയടിച്ചും കടംപിടി
കടുപിടി കടുപിടി കടുപിടി കടുപിടി