കട്ടുറുമ്പേ വായാടീ

 

കട്ടുറുമ്പേ വായാടീ
നെയ്യുറുമ്പേ നാടോടീ
വെട്ടുക്കിളി പോലെ മുന്നിൽ
തുള്ളി തുള്ളി ചാടിപ്പോകും
കട്ടുറുമ്പേ കൊച്ചു നങ്ങേലീ
ഇട്ടിയമ്മ ചാടിയാലും
കൊട്ടിയമ്പലത്തിലോളം
പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ
പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ
കട്ടുറുമ്പേ വായാടീ
നെയ്യുറുമ്പേ നാടോടീ
(കട്ടുറുമ്പേ)

നിലംപതുങ്ങിപ്പൂവിനെന്തൊരു കോപം കോപം
നീലത്താമര മലരാണെന്നൊരു ഭാവം
ഈട്ടി പൂക്കും കാടുകളിൽ
ഈറ പൂക്കും മേടുകളിൽ
താലീ പീലീ പാടി നടക്കും
പെണ്ണിനഹംഭാവം... ഹോ..
എന്തൊരഹംഭാവം

അകന്നു നിന്നാൽ അയ്യോ വെറുമൊരു പാവം
അടുത്തു ചെന്നാൽ കടിച്ചു തിന്നാൻ ഭാവം..
ആനകേറാ മാമലയിൽ
ആളിറങ്ങാ താഴ്‌വരയിൽ
തേരാ പാരാ തെണ്ടി നടക്കും
പെണ്ണിനഹങ്കാരം.. ഓ...
എന്തൊരഹങ്കാരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Katturumbe vaayaadi

Additional Info

അനുബന്ധവർത്തമാനം