മുകിലുകളേ വെള്ളിമുകിലുകളേ

മുകിലുകളേ വെള്ളിമുകിലുകളേ
വെയില്‍കായും കുളിരുകളേ
കന്നിക്കുളിരുകളേ
നീലക്കൊടുവേലികള്‍ പൂക്കും
താഴ്വരയ്ക്കും തോട്ടങ്ങള്‍ക്കും
തണല്‍പരത്തി മഴചുരത്തി
ഇതു വഴി വായോ
ഒന്നിതിലേ വായോ

ചിലച്ചും കതിരുകള്‍ കൊറിച്ചും
ചിറകുകള്‍ അടിച്ചും
പറന്നുപൊങ്ങും മൈനകളേ
നിങ്ങടെ കൂട്ടത്തില്‍ കിന്നാരം
ചൊല്ലാത്ത പെണ്ണുണ്ടോ
കുറുമ്പുകാരിപ്പെണ്ണുണ്ടോ
നീലക്കൊടുവേലികള്‍ പൂക്കും
താഴ്വരയ്ക്കും തോട്ടങ്ങള്‍ക്കും
തണല്‍പരത്തി മഴചുരത്തി
ഇതു വഴി വായോ
ഒന്നിതിലേ വായോ
മുകിലുകളേ വെള്ളിമുകിലുകളേ

ചിരിച്ചും തളിരുകള്‍ തരിച്ചും
ഇതളുകള്‍ തെളിച്ചും
വിരിഞ്ഞു നില്‍ക്കും പൂവുകളേ
നിങ്ങടെ കൂട്ടത്തില്‍ വേനലില്‍
വാടാത്ത പൂവുണ്ടോ
കൊന്തണിമങ്കപ്പൂവുണ്ടോ

നീലക്കൊടുവേലികള്‍ പൂക്കും
താഴ്വരയ്ക്കും തോട്ടങ്ങള്‍ക്കും
തണല്‍പരത്തി മഴചുരത്തി
ഇതു വഴി വായോ
ഒന്നിതിലേ വായോ
മുകിലുകളേ വെള്ളിമുകിലുകളേ...
ഓ... ഓ.... ആ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mukilukale vellimukilukale