വസന്തകാല വിഹാരം

ഓ....
വസന്തകാല വിഹാരം
പനിനീര്‍പ്പുഴയുടെ തീരം
മടിയില്‍ മയങ്ങും നിന്നിതള്‍ മിഴിയില്‍
പകല്‍ക്കിനാവും ഞാനും
വസന്തകാല വിഹാരം
പനിനീര്‍പ്പുഴയുടെ തീരം

തീരം തഴുകും തിരകളിലലസം
താളം കാലിലിടഞ്ഞും
തെളിനീരലയുടെ നേരിയ പാളിയില്‍
ചൊരിമണല്‍ വാരിയെറിഞ്ഞും
ഒരു മത്സ്യകന്യകയെപ്പോലെ ഇന്നു നീ
പുഴയുടെ സഖിയായ് കഴിഞ്ഞു
(വസന്തകാല..)

ചുണ്ടില്‍ വിരിയും ചിരിയുടെ ശകലം
നാണം വീണു മറഞ്ഞു
നഖലാളനയുടെ നേരിയ പാടുകള്‍
ചുരുള്‍മുടിയിടയിലൊളിഞ്ഞു
ഒരു സ്വപ്നദേവതയെപ്പോലെ കണ്മണി
ഇനിയെന്നില്‍ പുളകങ്ങള്‍ ചൊരിയൂ
(വസന്തകാല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthakaala vihaaram

Additional Info

Year: 
1978

അനുബന്ധവർത്തമാനം