പാല പൂത്തത് കുടകപ്പാല

ഹയ്യാഹോ - ഹയ്യാഹോ
പാല പൂത്തത് കുടകപ്പാല - കുടകപ്പാല - ഓഹോ
പാറ കണ്ടത് ജീരകപ്പാറ - ജീരകപ്പാറ
കാട്ടിലോടിപ്പോയത്  മാനോ - പൊന്മാനോ
പാട്ടു മൂളിപോയവളേ - പെണ്ണാളേ
ഹയ്യാഹോ - ഹയ്യാഹോ
(പാലപൂത്തത്..)

കുന്നിമലമേലേ - ഓ...
കുടകുമലമേലേ - ഓ...
കുറവനും കുറത്തിയും മാരകേളിയാടി
ഹയ്യാഹോ - ഹയ്യാഹോ

പച്ചകുത്തിയപെണ്ണേ - പെണ്ണേ
പുത്തരിനാള്‍ തേനെടുത്തു കൊണ്ടുവായോ വേഗം
കൊണ്ടുവായോ - കൊണ്ടുവായോ - കൊണ്ടുവായോ - വേഗം
ഹയ്യാഹോ - ഹയ്യാഹോ

ആര്‍ത്തലച്ചതു കാട്ടിലെ ചോല - ഓഹോ
കോര്‍ത്തുവെച്ചതു താമരമാല
മാലകോര്‍ത്തവളെവിടെപ്പോയ് 
എവിടെപ്പോയ് - എവിടെപ്പോയ്
കാറ്റേ - ഇളംകാറ്റേ
മാടം വിട്ടവളെവിടെപ്പോയ്
കണ്ടാല്‍ പോയി ചൊല്ലൂ - കണ്ടാല്‍ പോയി ചൊല്ലൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paala poothathu

Additional Info

Year: 
1970