മന്മഥദേവന്റെ മണിദീപങ്ങൾ

മന്മഥദേവന്റെ മണിദീപങ്ങള്‍
കണ്‍‌മണി നിന്നുടെ‍ കണ്‍‌മുനകള്‍
സ്‌നേഹസുരഭില തൈലം പകര്‍ന്നതില്‍
മോഹനസ്വപ്‌നമിന്നു തിരിനീട്ടി -തിരിനീട്ടി
(മന്മഥദേവന്റെ..)

നിന്നുടെ സങ്കല്‌പ മലര്‍വനപ്പൊയ്‌കയില്‍
സുന്ദര ചൈത്രമിറങ്ങുമ്പോള്‍
കവിളില്‍ വിരിയുന്നു ലജ്ജാരുണമാം
കൈരവമലരുകള്‍ തോഴീ - നറും
കൈരവമലരുകള്‍ തോഴീ
(മന്മഥദേവന്റെ..)

മോഹമദാലസ നിദ്രതന്‍ മടിയില്‍
ഞാനുമെന്‍ ഗാനവുമുറങ്ങുമ്പോള്‍
നിന്‍‌ മിഴിവെളിച്ചത്തില്‍ സ്വര്‍ണ്ണാംഗുലിയാല്‍
നുള്ളിയുണര്‍ത്തുന്നിതെന്നെ - എന്നും
നുള്ളിയുണര്‍ത്തുന്നിതെന്നെ
(മന്മഥദേവന്റെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manmadha devante

Additional Info

അനുബന്ധവർത്തമാനം