മുണ്ടകൻ കൊയ്ത്തിനു പോയേ
മുണ്ടകൻ കൊയ്ത്തിനു പോയേ ഏനൊരു
മൂപ്പനെ കൂട്ടിനെടുത്തേ
മൂപ്പനു വെറ്റില ചെല്ലം കൊണ്ടൊരു
മൂപ്പത്തി കൂട്ടിനു വന്നേ
(മുണ്ടകൻ...)
മൂപ്പന്റെ മോളൊരു കന്നി
മിന്നുന്ന മൂക്കുത്തിയിട്ടൊരു പൊന്നി (2)
മുല്ലക്കവൾ നേരം കണ്ടാൽ മുറ്റത്ത്
മൊട്ടു കൊടുത്തോണ്ടു നിന്നേ (2)
മൊട്ടു കൊടുത്തോണ്ടു നിന്നേ
(മുണ്ടകൻ,....)
മുത്തു മറയ്ക്കാത്ത മുണ്ടിൻ മുന്താണി
മുത്തുക്കുടങ്ങൾക്കു മീതേ
മൂടിയവൾ നിന്നു പുത്തൻ നാണം
മൂടിപ്പുതച്ചോണ്ടു നിന്നേ (2)
മൂടിപ്പുതച്ചോണ്ടു നിന്നേ
(മുണ്ടകൻ...)
മുണ്ടകൻ പാടത്തു പോയീല്ലാ
ഏനന്ന് മൂപ്പന്റെ വീട്ടിലുറങ്ങി
മുങ്ങിക്കുളിച്ചു തുടിക്കും പൊന്നീടെ
മുത്തുകൾ കൊയ്തോണ്ടു പോന്നേ (2)
മുത്തുകൾ കൊയ്തോണ്ടു പോന്നേ
(മുണ്ടകൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mundakan Koythinu Poye