ആരാമദേവതമാരേ
ആഹാ..ആഹാ..ആഹാ..ആഹാ....
ആരാമദേവതമാരേ...
അസുലഭ സുരഭില വസന്തമായിരം
അണിയിച്ചൊരുക്കിയില്ലേ ഇതുവരെ
അണിയിച്ചൊരുക്കിയില്ലേ..
ഞാനും എൻ നാഥനും...
ഞാനും എൻ നാഥനും മധുവിധുനാളിൽ
വരുമെന്നറിയില്ലേ....വരുമെന്നറിയില്ലേ....
(ആരാമദേവതമാരേ...)
വർണ്ണമഹോൽസവ വീഥിയൊരുക്കി വാനം നില്ക്കുന്നു
നീളെ നിഴലിൻ വള്ളിക്കുടിലിൽ യാമിനി നില്ക്കുന്നു (വർണ്ണ...)
ഞാനുമെൻ ദേവനും രാഗോൽസവത്തിനു വരുമെന്നറിയില്ലേ
വരുമെന്നറിയില്ലേ (ആരാമദേവതമാരേ....)
സ്വർഗ്ഗമനോഹര തല്പമൊരുക്കി സ്വപ്നം നില്ക്കുന്നു
മേലെ മുകിലിൻ മഞ്ചലൊരുക്കി മോഹം നില്ക്കുന്നു (സ്വർഗ്ഗ....)
ഞാനുമെൻ ദേവനും മാരോൽസവത്തിനു വരുമെന്നറിയില്ലേ
വരുമെന്നറിയില്ലേ (ആരാമദേവതമാരേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
aaramadevathamare