ഇന്നീ തീരം തേടും തിരയുടെ
ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ
താളലയത്തിലുണർന്നു മദാലസയായി
ഇന്നീ പ്രേമം പൂക്കും മുകിലിൻ മേട്ടിൽ
കാമമുറക്കമുണർന്നു വിലാസിനിയായീ
നർത്തനം തുടരൂ മോഹിനീ ഇവിടെ
(ഇന്നീ തീരം തേടും....)
മൃതഭാവനകൾ നവചേതനയിൽ ചിറകു വിടർത്തട്ടെ (2)
നിൻ മദനൃത്തം കണ്ടിട്ടിവിടെ ജീവിതമൊഴുകട്ടേ (2)
കാമിനീ തുടരൂ മാദക നർത്തനം
(ഇന്നീ തീരം തേടും....)
ജഡമോഹങ്ങൾ രാഗമയൂര പീലി വിടർത്തട്ടെ (2)
നിൻ രതി നൃത്തം കണ്ടു ഭ്രമിക്കും രാവുകൾ പുലരട്ടെ (2)
രാഗിണീ വിടരൂ കന്മദ പുഷ്പമായ്
(ഇന്നീ തീരം തേടും....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Innee theeram thedum thirayude
Additional Info
ഗാനശാഖ: