തെന്മല പോയ് വരുമ്പം

തെന്മല പോയിവരുമ്പം 
തേവിക്കെന്തു കൊണ്ടുവരും 
മലക്കുറവാ മലക്കുറവാ 
(തെന്മല..)

ചെറുതേൻ കൊണ്ടുവരാം- കുറത്തീ 
ചെമ്പകപ്പൂ കൊണ്ടുവരാം മലക്കുറത്തി 
(ചെറുതേൻ..)

വേളിമല കണ്ടുവന്നാൽ 
വേളിക്കെന്തു കൊണ്ടുവരും എൻ കുറവാ 
താഴമ്പൂ കൊണ്ടുവരാം കുറത്തീ 
തഴപ്പാ കൊണ്ടുവരാം - പൊൻകുറത്തീ 
പൊൻകുറത്തീ
(തെന്മല..)

കൈലക്ഷണം നോക്കും നിന്റെ 
കല്യാണനട കഴിഞ്ഞാൽ 
കണവനെയോർക്കുമോ നീ 
പുള്ളിക്കുയിലേ 

കഞ്ചാവു കൊണ്ടുവരാം കരളേ 
കരിമീൻ കൊണ്ടുവരാം- എൻകരളേ
എൻകരളേ

മട്ടൊത്ത മാൻകഴുത്തും 
മാണിക്ക്യമാറും കണ്ടാൽ 
മാളോരു കൂടുമല്ലോ 
മലക്കുറത്തീ - മലക്കുറത്തീ 

പന്തൊക്കും മാറഴകും 
ചെന്തൊണ്ടി വായ്മലരും 
കണവനു സ്വന്തമല്ലേ 
മലക്കുറവാ - ആ മലക്കുറവാ 

തെന്മല പോയിവരുമ്പം 
തേവിക്കെന്തു കൊണ്ടുവരും 
മലക്കുറവാ മലക്കുറവാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenmala poy varumbam

Additional Info

അനുബന്ധവർത്തമാനം