ചന്ദ്രലേഖ കിന്നരി തുന്നിയ
ആ..ആ...
ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി
ചങ്ങമ്പുഴക്കവിത പോലെ
രംഭ തോൽക്കും നിൻ രൂപം
രവിവർമ്മ എഴുതിയ ശകുന്തളാചിത്രം പോലെ
ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി
ചങ്ങമ്പുഴക്കവിത പോലെ
ആ..ആ....
ശൃംഗാര ചന്ദനക്കുളിർ താവും നിൻ ദേഹം
ശ്രീകോവിൽ ശിൽപം പോലെ
ആരോമലേ നിന്റെ അനുരാഗത്തേന്മൊഴികൾ
ആനന്ദഭൈരവി പോലെ
ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി
ചങ്ങമ്പുഴക്കവിത പോലെ
ആ..ആ....
തളിരാർന്ന പാദങ്ങൾ താളത്തിൽ നീങ്ങുമ്പോൾ
അരയന്ന നടനം കാണാം
തെളിവാർന്ന കണ്ണുകൾ ദാഹത്താൽ വിടരുമ്പോൾ
ആകാശ ഹൃദയം കാണാം
ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി
ചങ്ങമ്പുഴക്കവിത പോലെ
രംഭ തോൽക്കും നിൻ രൂപം
രവിവർമ്മ എഴുതിയ ശകുന്തളാചിത്രം പോലെ
ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി
ചങ്ങമ്പുഴക്കവിത പോലെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandralekha kinnari
Additional Info
ഗാനശാഖ: