പ്രണയസരോവരമേ
ആ.. ആ...
പ്രണയ സരോവരമേ ...
പ്രണയ സരോവരമേ
അലതല്ലിയുയരും - ആനന്ദതീർത്ഥത്തിൽ
അലിയുവാൻ ദാഹിക്കും ഗംഗാനദി
അലയുന്നു ഞാൻ മോഹമന്ദാകിനി
പ്രണയ സരോവരമേ..
എത്രകാലം ഞാൻ തപസ്സിരുന്നു (2)
ശാപമോക്ഷത്താലുണർന്നൂ
ആലിംഗനത്തിന്നലഞ്ഞു (2) - ഞാൻ നിന്നാ-
ലിംഗനത്തിന്നലഞ്ഞു
തുടരുകയായ് - യാത്ര തുടരുകയായ്
പ്രണയസരോവരമേ..
അലതല്ലിയുയരും - ആനന്ദതീർത്ഥത്തിൽ
അലിയുവാൻ ദാഹിക്കും ഗംഗാനദി
നൃത്തവിലോലനാം നിൻ മണിനൂപുരം
എത്തിപ്പിടിക്കുന്നതെങ്ങിനെ ഞാൻ (2)
എൻ വിളി എന്നു നീ കേൾക്കും
എൻ സ്വപ്നം നിന്നിൽ തുടിക്കും (2) - എന്നിനി
എൻ സ്വപ്നം നിന്നിൽ തുടിക്കും
തുടരുകയായ് - യാത്ര തുടരുകയായ്
പ്രണയസരോവരമേ..
അലതല്ലിയുയരും - ആനന്ദതീർത്ഥത്തിൽ
അലിയുവാൻ ദാഹിക്കും ഗംഗാനദി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pranayasarovarame
Additional Info
ഗാനശാഖ: