സങ്കല്പത്തിൻ തങ്കരഥത്തിൽ

സങ്കൽപ്പത്തിൻ തങ്കരഥത്തിൽ 
തമ്പുരാട്ടി എഴുന്നള്ളി 
സംഗീതത്തിൻ നൂപുരനൗകയിൽ 
സർവ്വാംഗസുന്ദരി എഴുന്നള്ളി 
(സങ്കൽപ്പത്തിൻ..)

അനുഭൂതിത്തിരമാലകൾ തഴുകി 
ആശാതീരം കുളിർ തൂകി 
ആത്മാവിൻ നവനീതസുമങ്ങൾ 
അനുരാഗത്തിൻ മണമേകി 

ആ... അംശുദായികേ നിന്മിഴിയമ്പിൽ 
അലരിതൾപോൽ ഞാൻ അടരുന്നു 
ആർദ്ര മനോഹരം നിൻ മധുരാധരം 
ആലിലപോലെ വിറയ്ക്കുന്നു 

ആ... ഹിന്ദളരാഗം പാടും തെന്നലിൽ 
മന്ദം മലരുകൾ മലരുന്നു 
നിൻ പുളകോജ്ജ്വല ഗാനനിലാവിൽ 
മന്ദാരവലതയായ്‌ ഞാൻ - ഒരു
മന്ദാരവലതയായ്‌ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sankalpathin Thanka Radhathil

Additional Info

അനുബന്ധവർത്തമാനം