എസ് എസ് രാജമൗലി
വി. വിജയേന്ദ്ര പ്രസാദിന്റേയും (തിരക്കഥാകൃത്ത്). രാജ നന്ദിനിയുടെയും മകനായി ആന്ധ്രയിൽ ജനിച്ചു. തിരക്കഥാരചനയിൽ അച്ഛൻ വിജയേന്ദ്രപ്രസാദിന്റെ സഹായിയായും ചിത്രസംയോജനത്തിൽ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവിന്റെ സഹായിയായും രാജമൗലി സിനിമയിൽ തുടക്കം കുറിച്ചു. ക്രാന്തികുമാർ എന്ന സംവിധായകന്റെ സിനിമകളിൽ സംവിധാന സഹായിയായും അദ്ദേഹം പ്രവർത്തിച്ചു.
Santhi Nivasam എന്ന തെലുഉ ടെലിവിഷൻ സീരിയൽ സംവിധാനം ചെയ്തുകൊണ്ടാണ് രാജമൗലി സംവിധാന രംഗത്ത് തുടക്കമിടുന്നത്. 2001 -ൽ Student No.1 എന്ന തെലുഗു സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേയ്ക് പ്രവേശിച്ചു. തുടർന്ന് പതിഞ്ചോളം തെലുഗു ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. Magadheera, Eega, ബാഹുബലി - The Beginning - ഡബ്ബിംഗ് ബാഹുബലി 2 - The Conclusion ഡബ്ബിങ്ങ്, ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് എന്നിവ അവയിൽ പ്രധാന സിനിമകളാണ്. രാജമൗലി സിനിമകൾ സാങ്കേതിക മേന്മകൊണ്ടും സംവിധാന മികവുകൊണ്ടും ഇന്ത്യയൊട്ടുക്കും വലിയ സാമ്പത്തിക വിജയം നേടിയവയാണ്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അദ്ദേഹത്തിന്റെ സിനിമകൾ മൊഴിമാറ്റി ഇറങ്ങിയിട്ടുണ്ട്. Baahubali 2: The Conclusion ആദ്യ ഇന്ത്യൻ ₹1000 കോടി ക്ലബ്ബിൽ എത്തിയ ആദ്യ ഇന്ത്യൻ ഭാഷാ ചിത്രമാണ്.
രാജമൗലിയുടെ ഭാര്യ രമ. അവർക്ക് രണ്ട് ആൺമക്കളാണുള്ളത്.


