ടി എസ് മോഹൻ
1979 ൽ സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവർ അഭിനയിച്ച 'ലില്ലിപ്പൂക്കൾ' ആയിരുന്നു ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തചിത്രം.
തുടർന്ന് മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസന്റ്, സത്താർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത 'വിധിച്ചതും കൊതിച്ചതും', 1983 ൽ സുകുമാരൻ, രതീഷ്, ഉണ്ണിമേരി എന്നിവർ അഭിനയിച്ച ബെൽറ്റ് മത്തായി, 1985 ൽ പ്രേംനസീർ, രതീഷ്, ദേവൻ, ഉണ്ണിമേരി, അനുരാധ, ബാലൻ കെ നായർ എന്നിവർ മുഖ്യവേഷത്തിലെത്തിയ ശത്രു, ഇന്ദ്രരാജ് ക്രിയേഷൻസിന്റെ ബാനറിൽ നടൻ സുകുമാരൻ നിർമ്മിച്ച് മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, ദേവൻ, ശോഭന എന്നിവർ അഭിനയിച്ച പടയണി, താളം, കേളികൊട്ട് എന്നീ ചിത്രങ്ങൾ ടി എസ് മോഹനൻ സംവിധാനം ചെയ്തു.
1993 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ സിദ്ധീക്ക്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് ഇദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. ഈ ചിത്രം നിർമ്മിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. കഥാകൃത്ത്, തിരക്കഥരചയിതാവ്, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ടി.എസ് മോഹനൻ 2021 മാർച്ച് 30 ആം തിയതി അന്തരിച്ചു.